Kerala
പോത്തുണ്ടി ഡാമിന് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസികള്‍ക്ക് 60 വര്‍ഷത്തിലേറെ കഴിഞ്ഞിട്ടും നഷ്ടപരിഹാരം ലഭിച്ചില്ല
Kerala

പോത്തുണ്ടി ഡാമിന് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസികള്‍ക്ക് 60 വര്‍ഷത്തിലേറെ കഴിഞ്ഞിട്ടും നഷ്ടപരിഹാരം ലഭിച്ചില്ല

Web Desk
|
5 Oct 2018 3:28 AM GMT

തെരുവിലിറക്കി വിട്ടപ്പോള്‍ പാലക്കാട് നെന്മാറ വെള്ളപ്പാറ കുന്നില്‍ തമ്പടിച്ച 25കുടുംബങ്ങള്‍ ഇപ്പോഴും ഇവിടെ കുടില്‍ കെട്ടി താമസിക്കുകയാണ്.

പോത്തുണ്ടി ഡാമിന് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസികള്‍ക്ക് 60 വര്‍ഷത്തിലേറെ കഴിഞ്ഞിട്ടും ഭൂമിയോ വീടോ നല്‍കിയില്ല. തെരുവിലിറക്കി വിട്ടപ്പോള്‍ പാലക്കാട് നെന്മാറ വെള്ളപ്പാറ കുന്നില്‍ തമ്പടിച്ച 25 കുടുംബങ്ങള്‍ ഇപ്പോഴും ഇവിടെ കുടില്‍ കെട്ടി താമസിക്കുകയാണ്.

അടിസ്ഥാന സൌകര്യങ്ങള്‍ ഒന്നുമില്ലാത്ത വെള്ളപ്പാറ കുന്നില്‍ ദുരിതപൂര്‍ണമായ ജീവിതമാണ് ഇവര്‍ നയിക്കുന്നത്. 1958 ല്‍ ആണ് പാലക്കാട് പോത്തുണ്ടിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഡാം സ്ഥാപിക്കുന്നത്. ഡാം പണി തുടങ്ങിയപ്പോള്‍ അവിടെ നിന്ന് ഇറക്കി വിട്ടവരാണ് ഇവരുടെ പൂര്‍വ്വികര്‍. കുടിയിറക്കപ്പെട്ടവര്‍ ഭൂരിഭാഗവും പോത്തുണ്ടി വനത്തോട് ചേര്‍ന്ന് താമസിച്ചിരുന്ന ആദിവാസി മലയ വിഭാഗത്തില്‍പെട്ടവര്‍. ജനിച്ച മണ്ണു വിട്ട് തെരുവിലേക്ക് ഇറങ്ങുമ്പോള്‍ ഇവര്‍ക്ക് പകരം ഭൂമിയോ നഷ്ടപരിഹാരമോ നല്‍കിയില്ല. എവിടെയെങ്കിലും പോയി താമസിക്കാനായിരുന്നു അന്ന് ഇവര്‍ക്ക് കിട്ടിയ നിര്‍ദ്ദേശം.

Related Tags :
Similar Posts