Kerala
ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതി: വിശദീകരണവുമായി കെ.സി.ബി.സി അധ്യക്ഷന്‍
Kerala

ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതി: വിശദീകരണവുമായി കെ.സി.ബി.സി അധ്യക്ഷന്‍

Web Desk
|
6 Oct 2018 2:55 AM GMT

സഭാ മേലധ്യക്ഷന്മാർക്കും വത്തിക്കാനും പരാതി നൽകിയെന്ന കന്യാസ്ത്രീയുടെ വാക്കുകൾ വളരെയേ ഗൗരവമേറിയതാണെന്നും എന്നാൽ ഇത്തരത്തിൽ യാതൊരു പരാതിയും കെ.സി.ബി.സിക്ക് ലഭിച്ചിട്ടില്ലെന്നുമാണ് സൂസപാക്യം പറയുന്നത്.

സഭാ മേലധ്യക്ഷന്മാർക്കും വത്തിക്കാനും പരാതി നൽകിയെന്ന കന്യാസ്ത്രീയുടെ വാക്കുകൾ വളരെയേ ഗൗരവമേറിയതാണെന്നും എന്നാൽ ഇത്തരത്തിൽ യാതൊരു പരാതിയും കെ.സി.ബി.സി ക്ക് ലഭിച്ചിട്ടില്ലെന്നുമാണ് സൂസപാക്യം പറയുന്നത്. കർദിനാൾ ജോർജ് ആലഞ്ചേരിക്ക് നൽകിയ പരാതി വ്യക്തിപരവും രഹസ്യസ്വഭാവം ഉള്ളതുമായിരുന്നു. ഇതിൽ അതിക്രമങ്ങളെ കുറിച്ച് പറയുന്നില്ല. രണ്ടുപേരും സഭാ അംഗങ്ങൾ ആണ്. പ്രശ്നത്തിൽ ആര് ജയിച്ചാലും തോറ്റാലും അതിന്റെ വേദനയും അപമാനവും സഭക്കാണന്നും ആർച്ച് ബിഷപ്പ് പറയുന്നു.

ജലഡർ ബിഷപ്പിനെതിരായി കെ.സി.ബി.സിക്ക് പരാതി നൽകിയെന്ന കന്യാസ്ത്രീയുടെ വാക്കുകളിൽ അടിസ്ഥാനമില്ലെന്ന് ആർച്ച് ബിഷപ്പ് എം സൂസപാക്യം. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ വത്തിക്കാനെ ധരിപ്പിച്ചിരുന്നതാണ്. കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും പോലീസ് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ സഭ സമാന്തര അന്വേഷണം നടത്തില്ലെന്നും കെ.സി.ബി.സി അധ്യക്ഷൻ വാർത്ത കുറിപ്പിൽ അറിയിച്ചു.

സഭാ മേലധ്യക്ഷന്മാർക്കും വത്തിക്കാനും പരാതി നൽകിയെന്ന കന്യാസ്ത്രീയുടെ വാക്കുകൾ വളരെയേ ഗൗരവമേറിയതാണെന്നും എന്നാൽ ഇത്തരത്തിൽ യാതൊരു പരാതിയും കെ.സി.ബി.സി ക്ക് ലഭിച്ചിട്ടില്ലെന്നുമാണ് സൂസപാക്യം പറയുന്നത്. കർദിനാൾ ജോർജ് ആലഞ്ചേരിക്ക് നൽകിയ പരാതി വ്യക്തിപരവും രഹസ്യസ്വഭാവം ഉള്ളതുമായിരുന്നു. ഇതിൽ അതിക്രമങ്ങളെ കുറിച്ച് പറയുന്നില്ല. രണ്ടുപേരും സഭാ അംഗങ്ങൾ ആണ്. പ്രശ്നത്തിൽ ആര് ജയിച്ചാലും തോറ്റാലും അതിന്റെ വേദനയും അപമാനവും സഭക്കാണന്നും ആർച്ച് ബിഷപ്പ് പറയുന്നു.

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റു ചെയ്യുന്ന സാഹചര്യം സി.ബി.സി.ഐ നുൺഷ്യോയെയും അറിയിച്ചിരുന്നതാണ്. എന്നാൽ പോലീസ് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ സഭയുടെ ഭാഗത്തു നിന്നും സമാന്തര അന്വേഷണം ഉണ്ടാകില്ല, സഭാതലത്തിൽ പരാതി ലഭിച്ചവർ അന്വേഷണം നടത്തുമെന്നും തക്ക സമയത്തു തീരുമാനവും തിരുത്തലും ശിക്ഷ നടപടികളും ഉണ്ടാകുമെന്നും വാർത്താകുറിപ്പിൽ പറയുന്നു.

Similar Posts