Kerala
കെവിന്റെ ദുരഭിമാനകൊല: വിചാരണ ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് പ്രോസിക്യൂഷൻ
Kerala

കെവിന്റെ ദുരഭിമാനകൊല: വിചാരണ ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് പ്രോസിക്യൂഷൻ

Web Desk
|
6 Oct 2018 2:02 AM GMT

സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.സി.എസ് അജയൻ നൽകിയ അപേക്ഷ കോട്ടയം അഡീഷണൽ സെഷൻസ് കോടതി നാല് ജഡ്ജി കെ.ജി സനൽകുമാർ ഫയലിൽ സ്വീകരിച്ചു. ഹർജി 22 ന് കോടതി പരിഗണിക്കും.

കെവിൻ കൊലപാതകക്കേസിൽ വിചാരണ നടപടികൾ ആറു മാസത്തിനകം പൂർത്തിയാക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയില്‍ അപേക്ഷ നല്കി. അപേക്ഷ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു. കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊലപാതക കേസായതിനാല്‍ ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.

കേസ് വിചാരണക്കായി ഏറ്റുമാനൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ നിന്നും കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി നാലിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് പ്രോസിക്യൂഷന്‍ വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്ന ആവശ്യം ഉന്നയിച്ചത്. കേരളത്തിലെ ആദ്യത്തെ ദുരഭിമാന കൊലപാതകമായി രജിസ്റ്റർ ചെയ്ത കേസിൽ സുപ്രീം കോടതി മാദണ്ഡങ്ങൾ പാലിച്ച് ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്നാണ് പ്രോസിക്യൂഷൻ അഭ്യർത്ഥിച്ചിരിക്കുന്നത്. സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.സി.എസ് അജയൻ നൽകിയ അപേക്ഷ കോട്ടയം അഡീഷണൽ സെഷൻസ് കോടതി നാല് ജഡ്ജി കെ.ജി സനൽകുമാർ ഫയലിൽ സ്വീകരിച്ചു. ഹർജി 22 ന് കോടതി പരിഗണിക്കും.

കഴിഞ്ഞ മെയ് 27 നാണ് കുമാരനല്ലൂര്‍ സ്വദേശിയായ കെവിനെ പ്രണയബന്ധത്തിന്റെ പേരിൽ കാമുകിയായ നീനുവിന്റെ ബന്ധുക്കൾ ചേർന്ന് തട്ടിക്കൊണ്ടു പോയത്. ഇവരില്‍ നിന്നും രക്ഷപ്പെട്ട് ഓടിയ കെവിനെ സമീപത്തെ പുഴയില്‍ ഓടിച്ച് വീഴ്ത്തി കൊല്ലുകയായിരുന്നുവെന്നാണ് കേസ്. കേസിൽ നീനുവിന്റെ പിതാവ് ചാക്കോ, സഹോദരൻ ഷാനു എന്നിവരടക്കം 12 പേരാണ് പ്രതികള്‍. ഇവര്‍ ഇപ്പോഴും റിമാന്റിലാണ്. കഴിഞ്ഞ മാസമാണ് കേസിൽ അന്വേഷണ സംഘത്തലവൻ ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥി കുറ്റപത്രം സമർപ്പിച്ചത്.

Similar Posts