രക്ഷാപ്രവര്‍ത്തകരായ മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങള്‍ നന്നാക്കാനുളള പണം സര്‍ക്കാര്‍ ഇതുവരെ അനുവദിച്ചില്ല
|ഈ ആഴ്ച തന്നെ പണം നല്‍കിത്തുടങ്ങുമെന്ന വിശദീകരണമാണ് ഫിഷറിസ് വകുപ്പ് നല്‍കിയത്.
പ്രളയ സമയത്ത് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മത്സ്യത്തൊഴിലാളികളുടെ കേടുപറ്റിയ വള്ളങ്ങള്‍ നന്നാക്കാനുളള പണം സര്‍ക്കാര്‍ ഇതുവരെ അനുവദിച്ചില്ല. ഉദ്യോഗസ്ഥര്‍ പറഞ്ഞതനുസരിച്ച് സ്വന്തം നിലയില്‍ അറ്റകുറ്റ പണികള്‍ ചെയ്തവരും ബില്ലുമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. ഈ ആഴ്ച തന്നെ പണം നല്‍കിത്തുടങ്ങുമെന്ന വിശദീകരണമാണ് ഫിഷറിസ് വകുപ്പ് നല്‍കിയത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിന്റെ സൈന്യമെന്ന് വിശേഷിപ്പിച്ച അതേ മത്സ്യത്തൊഴിലാളികള്‍ ഇപ്പോള്‍ വലിയ ബുദ്ധിമുട്ടിലാണ്. അതിന് കാരണം സര്‍ക്കാരും. അന്ന് സര്‍ക്കാര്‍ പറഞ്ഞത് ഉടന്‍ നന്നാക്കി കൊടുക്കുമെന്നാണ്. രണ്ടരമാസം കഴിഞ്ഞിട്ടും അതുണ്ടാകാതെ വന്നതോടെ കടം മേടിച്ച് പലരും പണി നടത്തി.ആ പണം ചോദിച്ച് നടക്കുകയാണ് ഇപ്പോളിവരുടെ പ്രധാന പണി. ആദ്യ ഗഡു നല്‍കാനുള്ള പണം ചില ജില്ലകള്‍കള്‍ക്ക് അനുവദിച്ചുവെന്നും ബാക്കി പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നുമാണ് ഫിഷറിസ് വകുപ്പിന്റെ വിശദീകരണം.