Kerala
വെള്ളപ്പാറകുന്ന് കോളനിയില്‍ കുട്ടികള്‍ പഠനം ഉപേക്ഷിച്ച് ബാലവേലക്ക് പോകുന്നു
Kerala

വെള്ളപ്പാറകുന്ന് കോളനിയില്‍ കുട്ടികള്‍ പഠനം ഉപേക്ഷിച്ച് ബാലവേലക്ക് പോകുന്നു

Web Desk
|
7 Oct 2018 12:55 PM GMT

നേരത്തെ ഉണ്ടായിരുന്ന ബദല്‍ സ്കൂള്‍ വെള്ളപ്പാറ കോളനിയില്‍ നിന്ന് മാറ്റിയതോടെ പ്രാഥമിക വിദ്യാഭ്യാസവും പ്രതിസന്ധിയിലായി. എന്നാല്‍ സ്കൂള്‍ മാറ്റിയതിന് പഞ്ചായത്ത് പഴി പറയുന്നതും കോളനിവാസികളെ തന്നെ.

പാതിവഴിയില്‍ പഠനം ഉപേക്ഷിക്കുന്നവരാണ് പാലക്കാട് നെന്മാറ വെള്ളപ്പാറക്കുന്ന് കോളനിയിലെ ഭൂരിഭാഗം പേരും. കോളനിയില്‍ ഉണ്ടായിരുന്ന ബദല്‍ സ്കൂള്‍ മറ്റൊരിടത്തേക്ക് മാറ്റി. പഠനം നിര്‍ത്തുന്ന കുട്ടികള്‍ ബാലവേലക്ക് ഇറങ്ങേണ്ടിവരുന്നു. വഴിപോലുമില്ലാത്ത കോളനിയിലേക്ക് പഞ്ചായത്ത് തിരിഞ്ഞുനോക്കുന്നില്ല.

കുടുംബത്തിന്‍റെ പട്ടിണി അകറ്റാന്‍ പാതി വഴിയില്‍ പഠനം ഉപേക്ഷിക്കുകയാണ് വെള്ളപ്പാറ കോളനിയിലെ കുട്ടികള്‍. പത്താംക്ലാസ് പൂര്‍ത്തിയാക്കിയത് വിരലിലെണ്ണാവുന്നവര്‍ മാത്രം. 25 കുടുംബങ്ങളുള്ള ഇവിടെ പ്ലസ്ടു യോഗ്യതയുള്ളത് ഒരു പെണ്‍കുട്ടിക്ക് മാത്രം. ഈ വിദ്യാര്‍ഥിനിക്കും പിന്നീട് പഠനം തുടരാനായില്ല.

നേരത്തെ ഉണ്ടായിരുന്ന ബദല്‍ സ്കൂള്‍ വെള്ളപ്പാറ കോളനിയില്‍ നിന്ന് മാറ്റിയതോടെ പ്രാഥമിക വിദ്യാഭ്യാസവും പ്രതിസന്ധിയിലായി. എന്നാല്‍ സ്കൂള്‍ മാറ്റിയതിന് പഞ്ചായത്ത് പഴി പറയുന്നതും കോളനിവാസികളെ തന്നെ. അധികാരികള്‍ പരസ്പരം പഴിചാരി രക്ഷപ്പെടുമ്പോഴും വെള്ളപ്പാറ കോളനിവാസികളുടെ ദുരിതത്തിന് മാത്രം പരിഹാരമാകുന്നില്ല.

Similar Posts