ബന്ദിപ്പൂര്‍ ദേശീയപാത; സമിതിയുടെ നിർദ്ദേശം സര്‍ക്കാരിന് താങ്ങാനാകാത്തതെന്ന് ശശീന്ദ്രന്‍
|മേൽപ്പാലം നിർമിക്കാൻ ആവശ്യമായ ചെലവിന്റെ പകുതി സംസ്ഥാന സർക്കാർ വഹിക്കണമെന്ന നിർദേശം അംഗീകരിക്കാനാവില്ലെന്ന് മന്ത്രി കോഴിക്കോട് പറഞ്ഞു.
ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട് സുപ്രിം കോടതി നിയമിച്ച സമിതിയുടെ നിർദ്ദേശം സര്‍ക്കാരിന് താങ്ങാനാകാത്തതെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. മേൽപ്പാലം നിർമിക്കാൻ ആവശ്യമായ ചെലവിന്റെ പകുതി സംസ്ഥാന സർക്കാർ വഹിക്കണമെന്ന നിർദേശം അംഗീകരിക്കാനാവില്ലെന്ന് മന്ത്രി കോഴിക്കോട് പറഞ്ഞു.
ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള ദേശീയ പാതയില്‍ രാത്രിയാത്രക്കായി ദേശീയ പാതയില്‍ മേല്‍പാലം നിര്‍മ്മിക്കണമെന്നായിരുന്നു സുപ്രിം കോടതി നിയോഗിച്ച സമിതിയുടെ നിര്‍ദ്ദേശം. മേല്‍പാലം നിര്‍മ്മിക്കാന്‍ അഞ്ഞൂറ് കോടിയോളം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ പകുതി ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നാണ് സമിതിയുടെ നിര്‍ദ്ദേശം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഈ ചെലവ് വഹിക്കാന്‍ സംസ്ഥാനസര്‍ക്കാറിന് കഴിയില്ലെന്ന് ശശീന്ദ്രന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്നും മന്ത്രി പറഞ്ഞു. വനം പൊതുമരാമത്ത് വകുപ്പുകളുടെ അഭിപ്രായം തേടിയശേഷം കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കും.