വടകരയില്‍ ബിജെപി ഹര്‍ത്താല്‍
|സി.പി.എം അക്രമം നടത്തുന്നുവെന്നാരോപിച്ച് വടകര മണ്ഡലത്തില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു.വാഹനങ്ങള്‍ തടഞ്ഞത് ഒഴിച്ച് നിര്‍ത്തിയാല്‍ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല
സി.പി.എം അക്രമം നടത്തുന്നുവെന്നാരോപിച്ച് കോഴിക്കോട് വടകര മണ്ഡലത്തില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. ചില സ്ഥലങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞത് ഒഴിച്ച് നിര്‍ത്തിയാല്‍ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇന്നലെ രാത്രിയും സി.പി.എം-ബി.ജെ.പി നേതാക്കളുടെ വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായിട്ടുണ്ട്.
കഴിഞ്ഞ ഒന്ന് രണ്ട് ആഴ്ചകളിലായി വടകര മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബി.ജെ.പിയും സി.പി.എമ്മും ഏറ്റുമുട്ടിയിരുന്നു. ഇരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരുടേയും വീടുകള്‍ക്ക് നേരെ പലവട്ടം ബോംബേറുണ്ടായി. ബി.ജെ.പി നേതാവ് ശ്യാംരാജ് ഉള്‍പ്പടെയുള്ളവര്‍ക്ക് ആക്രമണത്തില്‍ പരുക്കുമേറ്റു. ഈ സാഹചര്യത്തിലാണ് വടകര നഗരസഭ പരിധിയിലും ചേറോട്, ഒഞ്ചിയം, അഴിയൂര്‍, ഏറാമല പഞ്ചായത്തുകളിലും 12 മണിക്കൂര്‍ ഹര്‍ത്താലിന് ബി.ജെ.പി ആഹ്വാനം ചെയ്തത്.
ഇന്നലെ രാത്രി സി.പി.എം ഒഞ്ചിയം ഏരിയാകമ്മിറ്റി അംഗം പി.പി ചന്ദ്രശേഖരന്റെ വീടിന് നേരെ ബോംബേറുണ്ടായി. വീടിന് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. അതിന് പിന്നാലെ കെ.ടി ബസാറിലുള്ള ബി.ജെ.പി പ്രാദേശിക നേതാവ് ജ്യോതിഷിന്റെ വീടിന് നേര്‍ക്ക് ആക്രമണമുണ്ടായി. പുലര്‍ച്ചെ സേവഭാരതി ഓഫീസും തകര്‍ത്തിട്ടുണ്ട്. ഹര്‍ത്താലിനിടെ ചില വാഹനങ്ങള്‍ തടഞ്ഞതൊഴിച്ച് നിര്‍ത്തായാല്‍ മറ്റ് അനിഷ്ടസംഭവങ്ങളുണ്ടായിട്ടില്ല. ഹര്‍ത്താലിനോട് അനുബന്ധിച്ച് പ്രകടനങ്ങള്‍ നടത്തരുതെന്ന് ബി.ജെ.പി നേത്യത്വത്തിന് നേരത്തെ തന്നെ പോലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഒരു തരത്തിലുള്ള പ്രതിഷേധങ്ങളും പാടില്ലെന്ന് സി.പി.എമ്മിനും പോലീസിന്റെ നിര്‍ദ്ദേശമുണ്ട്. വലിയ പോലീസ് സന്നാഹമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്.