ശബരിമല സ്ത്രീപ്രവേശം: വനിതാ പൊലീസിനെ വിന്യസിക്കുക പമ്പവരെ
|സന്നിധാനത്ത് വനിതാ പൊലീസിനെ വിന്യസിക്കുന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും.
ശബരിമല സ്ത്രീപ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ വനിതാ പൊലീസിനെ വിന്യസിക്കുക പമ്പവരെ മാത്രം. സന്നിധാനത്ത് വനിതാ പൊലീസിനെ വിന്യസിക്കുന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും. ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ ഡി.ജി.പിയുമായി ഇന്ന് നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.
ശബരിമലയില്‍ വനിതാപൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ച് 40 പേരുടെ പട്ടിക പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ഇന്നലെ പൊലീസ് ആസ്ഥാനത്തേക്ക് അയച്ചിരുന്നു. പട്ടികയിലുള്ള 30 പേരെ ഈ മാസം 14, 15 തിയതികളില്‍ ശബരിമലയില്‍ എത്തിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഇതിന് പിന്നാലെ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ തത്കാലം പന്പവരെ നിയോഗിച്ചാല്‍ മതിയെന്ന് തീരുമാനിച്ചു. ആവശ്യമെങ്കില്‍ മാത്രം വനിതാ പൊലീസിനെ സന്നിധാനത്ത് വിന്യസിക്കും.ഇക്കാര്യത്തില്‍ പിന്നീടാണ് തീരുമാനമെടുക്കുക.
പമ്പയില്‍ വനിതാപൊലീസിനെ നിയോഗിക്കാമെന്ന് രഹസ്യാന്വേഷണവിഭാഗം ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സന്നിധാനത്തും, നിലയ്ക്കലിലും, പമ്പയിലും വനിതാപൊലീസുകാരെ നിയോഗിക്കുന്ന കാര്യം നേരത്തെ ചര്‍ച്ച ചെയ്തിരുന്നു.
സ്ത്രീ പ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ ഡി.ജി.പിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിക്കാണ് കൂടിക്കാഴ്ച. വനിതാപൊലീസിനെ നിയോഗിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ഈ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യും.