‘’ആരെയും ശബരിമലക്ക് കൊണ്ട് പോകാനോ വരാനോ സിപിഎം ഇടപെടില്ല’’
|ശബരിമല വിഷയത്തിലെ നിലപാട് വിശദീകരിക്കാന്‍ പാര്‍ട്ടി അംഗങ്ങളുടെ കൂട്ടായ്മ സംഘടിപ്പിക്കാന്‍ സി.പി.എം സെക്രട്ടേറിയറ്റ് തീരുമാനം.
ശബരിമല വിഷയത്തിലെ നിലപാട് വിശദീകരിക്കാന്‍ പാര്‍ട്ടി അംഗങ്ങളുടെ കൂട്ടായ്മ സംഘടിപ്പിക്കാന്‍ സി.പി.എം സെക്രട്ടേറിയറ്റ് തീരുമാനം. സുപ്രീം കോടതി വിധിയില്‍ വ്യത്യസ്ത സമീപനം ഉണ്ടെങ്കില്‍ ബി.ജെ.പി സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ശബരിമല വിഷയം സര്‍ക്കാരിനെതിരായ വികാരമായി വളര്‍ന്ന് വരുന്ന പശ്ചാത്തലത്തിലാണ് സി.പി.എം അടിയന്തിരമായി സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്. വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് മേലുള്ള ബാധ്യത ജനങ്ങളെ ബോധ്യപ്പെടുത്താനാവശ്യമായ ഇടപെടലുകള്‍ നടത്താനാണ് സിപിഎം തീരുമാനം. ഇതിനായി പാര്‍ട്ടി അംഗങ്ങളുടെ കൂട്ടായ്മ സംഘടിപ്പിക്കും.
സുപ്രീംകോടതി വിധി ആദ്യം സ്വാഗതം ചെയ്ത ആര്‍.എസ്.എസും, കോണ്‍ഗ്രസും നിലപാട് മാറ്റിയത് പാര്‍ട്ടി അംഗങ്ങളെ ബോധ്യപ്പെടുത്തും. ആരെയും ശബരിമലക്ക് കൊണ്ട് പോകാനോ വരാനോ ഇടപെടില്ലെന്ന നിലപാട് നേതാക്കള്‍ക്ക് അണികളോട് വിശദീകരിക്കും. മന്നത്ത് പത്മനാഭന്‍റെ പാരമ്പര്യം എന്‍.എസ്.എസ് ഉയര്‍ത്തിപ്പിടിക്കണമെന്ന് സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേരളത്തില്‍ കലാപമുണ്ടാക്കാനാണ് കോണ്‍ഗ്രസിന്‍റേയും ബി.ജെ.പിയുടേയും ശ്രമമെന്നും കോടിയേരി പറഞ്ഞു
ബി.ജെ.പിയും കോണ്‍ഗ്രസും ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുതലെടുപ്പ് നടത്തുകയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു