Kerala
കടയ്ക്കൽ റോഡ് നിര്‍മാണത്തില്‍ അപാകത; ഓടകള്‍ തകര്‍ന്നുവീഴുന്നു
Kerala

കടയ്ക്കൽ റോഡ് നിര്‍മാണത്തില്‍ അപാകത; ഓടകള്‍ തകര്‍ന്നുവീഴുന്നു

Web Desk
|
9 Oct 2018 3:38 AM GMT

നിര്‍മാണോദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും ആദ്യഘട്ട പ്രവര്‍ത്തികള്‍ പോലും പൂര്‍ത്തിയാക്കാനും കഴിഞ്ഞിട്ടില്ല. 

പതിനഞ്ച് കോടി രൂപ ചെലവില്‍ അത്യാധുനിക നിലവാരത്തില്‍ നിർമ്മിക്കുന്നുവെന്ന് പ്രഖ്യാപിച്ച കൊല്ലം ചെങ്ങമനാട് കടയ്ക്കൽ റോഡിന്റെ നിർമ്മാണത്തിൽ ക്രമക്കേടെന്ന് ആരോപണം. നിര്‍മാണം നടത്തിയതിന് പിന്നാലെ കോണ്‍ക്രീറ്റ് ഓടകള്‍ തകര്‍ന്നു വീണു. നിര്‍മാണോദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും ആദ്യഘട്ട പ്രവര്‍ത്തികള്‍ പോലും പൂര്‍ത്തിയാക്കാനും കഴിഞ്ഞിട്ടില്ല.

2017 സെപ്റ്റംബറിലാണ് 15 കോടി രൂപ ചെലവഴിച്ചു നിർമിക്കുന്ന ചെങ്ങമനാട് കടക്കൽ റോഡിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. റോഡ് പണിയോടനുബന്ധിച്ച് നടത്തിയ ഓട നിര്‍മാണം മുതല്‍ ക്രമക്കേട് നടക്കുന്നതായാണ് ആരോപണം. വാളകം, പൊടിയാട്ടു വിള, അഞ്ചൽ വരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തകര്‍ന്നു തുടങ്ങി. ഓടകള്‍ തകര്‍ന്നുവീണതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ തകര്‍ന്ന ഓട കരാറുകാരൻ കോരി മാറ്റി. വേണ്ടത്ര സിമന്റൊ കമ്പിയോ ഉപയോഗിക്കാതെയുള്ള നിര്‍മാണമാണ് നടക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.

കിലോമീറ്ററോളം പണിതിരിക്കുന്ന ഓടകൾ ഏതുനിമിഷവും തകർന്നു വീഴുന്ന ഘട്ടത്തിലാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. പൊതുമരാമത്തു മന്ത്രി അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും കരാറുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Similar Posts