കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജീവനക്കാരിയെ മാനേജര്‍ ഉപദ്രവിച്ചതായി പരാതി
|കണ്ണൂര്‍ സ്വദേശിയായ യുവതിയാണ് പരാതിക്കാരി.യുവതിയുടെ പരാതിയില്‍ കരിപ്പൂര്‍ പൊലീസ് കേസെടുത്തു
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഗ്രൗണ്ട് ഹാന്റ്‍ലിംഗ് ജോലികള്‍ ചെയ്യുന്ന സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയെ മാനേജര്‍ ശാരീരികമായി ഉപദ്രവിച്ചതായി പരാതി. കണ്ണൂര്‍ സ്വദേശിയായ യുവതിയാണ് പരാതിക്കാരി.യുവതിയുടെ പരാതിയില്‍ കരിപ്പൂര്‍ പൊലീസ് കേസെടുത്തു
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഗ്രൗണ്ട് ഹാന്റിലിങ് ജോലികള്‍ ചെയ്യുന്ന സ്ഥാപനത്തിലെ 23 കാരിയായ യുവതിക്കാണ് മാനേജരിൽ നിന്ന് മോശം പെരുമാറ്റം അനുഭവിക്കേണ്ടിവന്നത്. ബലമായി തടഞ്ഞുവെച്ച് മാനേജർ ശാരീരികമായി പീഡിപ്പിച്ചതായാണ് പരാതി. പത്തു ദിവസത്തോളം അവധിയില്‍ പ്രവേശിച്ചതിന്റെ പേരില്‍ മുന്നറിയിപ്പില്ലാതെ പെണ്‍കുട്ടിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായും ആക്ഷേപമുണ്ട്. പിരിച്ചുവിടല്‍ നോട്ടീസ് കൈപ്പറ്റിയ ശേഷം സ്വമേധയ ജോലി രാജിവച്ചു പോവുകയാണന്ന് എഴുതി നല്‍കണമെന്ന് മാനേജര്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് നിരസിച്ച പെണ്‍കുട്ടിയെ കടന്നു.
നാല് വിമാനക്കമ്പനികളുടെ ഗ്രൗണ്ട് ഹാന്റ്‍ലിംഗ് ജോലികൾ ഏറ്റെടുത്ത കമ്പനിയിലെ ജീവനക്കാരിയായ കണ്ണൂർ സ്വദേശിനിയാണ് മാനേജർക്കെതിരിൽ ഗുരുതര ആരോപണം ഉന്നയിച്ചത് . സംഭവത്തെ തുടർന്ന് കരിപ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.