Kerala
പുതിയ ബ്രൂവറികള്‍ക്ക് അപേക്ഷകള്‍ പരിഗണിക്കുന്ന കാര്യം മന്ത്രിസഭ തീരുമാനിക്കുമെന്ന് ടി.പി രാമകൃഷ്ണന്‍
Kerala

പുതിയ ബ്രൂവറികള്‍ക്ക് അപേക്ഷകള്‍ പരിഗണിക്കുന്ന കാര്യം മന്ത്രിസഭ തീരുമാനിക്കുമെന്ന് ടി.പി രാമകൃഷ്ണന്‍

Web Desk
|
9 Oct 2018 6:58 AM GMT

പുതിയ ബ്രൂവറികള്‍ക്ക് അപേക്ഷ സ്വീകരിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കാന്‍ സി.പി.എം ആലോചിക്കുന്നു.

പുതിയ ബ്രൂവറികള്‍ അനുവദിക്കുന്ന കാര്യം നാളത്തെ മന്ത്രിസഭ യോഗം ചര്‍ച്ച ചെയ്തേക്കും. അപേക്ഷകള്‍ പരിശോധിക്കുന്നതിനുള്ള പ്രത്യേക സംവിധാനത്തിന് മന്ത്രിസഭ രൂപം നല്‍കും. ബ്രൂവറി വിഷയത്തില്‍ തന്‍റെ കൈകള്‍ ശുദ്ധമാണെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞു

ബ്രൂവറികള്‍ അനുവദിക്കുന്ന കാര്യത്തില്‍ മന്ത്രിസഭ ചര്‍ച്ച ചെയ്യണ്ടെന്നും അപേക്ഷ കിട്ടിയാല്‍ വകുപ്പുകള്‍ക്ക് തന്നെ തീരുമാനമെടുക്കാമെന്നുമായിരുന്നു മുഖ്യമന്ത്രി ന്യായീകരിച്ചിരുന്നത്. എന്നാല്‍ വിവാദങ്ങള്‍ക്ക് പിന്നാലെ ബ്രൂവറി അനുമതി റദ്ദാക്കിയതോടെ നയം മാറ്റത്തിനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. പുതിയ ബ്രൂവറികള്‍ അനുവദിക്കുന്നതിലെ മാനദണ്ഡ‍ങ്ങള്‍ തീരുമാനിക്കാനും, അതിന് പ്രത്യേക സംവിധാനം ഒരുക്കാനുമാണ് സര്‍ക്കാര്‍ തീരുമാനം. നാളത്തെ മന്ത്രിസഭയോഗത്തില്‍ ഇക്കാര്യം ചര്‍ച്ചക്ക് വരും.

ബ്രൂവറിക്ക് അനുമതി നല്‍കിയതില്‍ തെറ്റ് സംഭവിച്ചിട്ടില്ലെന്നും വിവാദങ്ങള്‍ ഒഴിവാക്കാനാണ് അനുമതി പിന്‍വലിച്ചതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ബ്രൂവറിക്ക് അനുമതി നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ രാവിലെ ചേര്‍ന്ന അവൈലബ്ള്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്തെന്നാണ് സൂചന.

Similar Posts