Kerala
ഫ്രാങ്കോ മുളക്കലിനെതിരായ ബലാത്സംഗകേസ് നിരീക്ഷിച്ച് വരികയാണെന്നും സഭ വിശ്വാസികള്‍ക്കൊപ്പമെന്നും വത്തിക്കാന്‍
Kerala

ഫ്രാങ്കോ മുളക്കലിനെതിരായ ബലാത്സംഗകേസ് നിരീക്ഷിച്ച് വരികയാണെന്നും സഭ വിശ്വാസികള്‍ക്കൊപ്പമെന്നും വത്തിക്കാന്‍

Web Desk
|
9 Oct 2018 1:01 AM GMT

വത്തിക്കാനില്‍ നടക്കുന്ന ബിഷപ്പ് സിനഡിനിടെ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്ക ബാവ, ഒസ്വാൾഡ് ഗ്രേഷ്യസ് എന്നിവരാണ് മാർപാപ്പയുടെ പ്രതിനിധികളുമായി ചർച്ച നടത്തി

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് നിരീക്ഷിച്ചു വരികയാണെന്ന് വത്തിക്കാൻ ഇന്ത്യയിലെ കര്‍ദിനാള്‍മാരെ അറിയിച്ചു. ബിഷപ്പ് സിനഡിൽ പങ്കെടുക്കാനെത്തിയ കർദിനാൾമാർ മാർപാപ്പയുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി.

വത്തിക്കാനില്‍ നടക്കുന്ന ബിഷപ്പ് സിനഡിനിടെ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്ക ബാവ, ഒസ്വാൾഡ് ഗ്രേഷ്യസ് എന്നിവരാണ് മാർപാപ്പയുടെ പ്രതിനിധികളുമായി ചർച്ച നടത്തിയത്. വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കര്‍ദിനാള്‍ പിയെത്രോ അടക്കമുള്ളവരായിട്ടായിരുന്നു കൂടിക്കാഴ്ച.

മുമ്പും കർദിനാൾ ഒസ്വാൾഡ് ഗ്രേഷ്യസ് അടക്കമുള്ളവർ കേസ് വിവരം മുതിർന്ന വത്തിക്കാൻ അംഗങ്ങളുമായി സംസാരിച്ചിരുന്നു. എന്നാൽ ബിഷപ്പ് അറസ്റ്റിലായതിന് ശേഷം ഇത് ആദ്യമായാണ് ചർച്ച നടത്തുന്നത്. കേസ് സൂക്ഷ്മായി നിരീക്ഷിക്കുന്നതായും പൊലീസ് അന്വേഷണത്തിന്റെ ഫലം അറിയുന്നതിനായി കാക്കുകയാണെന്നും വത്തിക്കാന്‍ പ്രതിനിധികള്‍ അറിയിച്ചു.

ഇന്ത്യന്‍ നിയമസംവിധാനങ്ങളിലുളള വിശ്വാസം വത്തിക്കാനെ അറിയിക്കുകയും സത്യം പൂര്‍ണമായി പുറത്തുവരുമെന്ന് വിശ്വസിക്കുന്നതായും സി.ബി.സി.ഐ പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി. ഇന്ത്യയിലെ വിശ്വാസികള്‍ക്കൊപ്പമാണ് തങ്ങളുടെ മനസെന്നും കേസുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നതായും കര്‍ദിനാള്‍മാർ പറഞ്ഞു.

അതേസമയം ജലന്ധർ രൂപതയുടെ താത്ക്കാലിക അഡ്മിനിസ്ട്രേറ്ററായി അന്റോണിയോ ഗേഷ്യസ് റൂഫീ നോ ചുമതലയേറ്റു.

Similar Posts