ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ പ്രതി ചേര്‍ത്ത തസ്‍ലിമിന് ജാമ്യം ലഭിച്ചത് മൂന്ന് വര്‍ഷത്തിന് ശേഷം
|സ്‌ഫോടനക്കേസിലെ പ്രതികളാക്കപ്പെട്ട സഹോദരന്‍ അടക്കമുള്ളവരെ രക്ഷിക്കാന്‍ ശ്രമിച്ചു എന്നതായിരുന്നു തസ്‍ലിമിനെതിരെയുള്ള കുറ്റം.
ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ പ്രതി ചേര്‍ത്ത് ജയിലില്‍ കിടന്ന കണ്ണൂര്‍ സ്വദേശി തസ്‍ലിമിന് ജാമ്യം ലഭിച്ചത് മൂന്ന് വര്‍ഷത്തിന് ശേഷം . സ്‌ഫോടനക്കേസിലെ പ്രതികളാക്കപ്പെട്ട സഹോദരന്‍ അടക്കമുള്ളവരെ രക്ഷിക്കാന്‍ ശ്രമിച്ചു എന്നതായിരുന്നു സ്‌ഫോടനക്കേസിലെ പ്രതികളാക്കപ്പെട്ട സഹോദരന്‍ അടക്കമുള്ളവരെ രക്ഷിക്കാന്‍ ശ്രമിച്ചു എന്നതായിരുന്നു തസ്‍ലിമിനെതിരെയുള്ള കുറ്റം. എന്നാല്‍ കേസില്‍ തസ്‍ലിമിന്റെ പങ്ക് അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
2015 നവംബര്‍ 16 നാണ് തസ്‌ലിം എന്ന യുവാവിനെ ജോലി ചെയ്യുന്ന കണ്ണൂരിലെ വര്‍ക്ക്‌ഷോപ്പില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ വിചാരണ തടവില്‍ കഴിയുന്ന ശറഫുദ്ദീന്റെ സഹോദരനാണ് തസ്‌ലീം. സ്‌ഫോടനത്തിനാവശ്യമായ വസ്തുകള്‍ താന്‍ ഓടിക്കുന്ന ഗുഡ്‌സ് വണ്ടിയില്‍ കടത്താന്‍ ഒന്നാം പ്രതി തടിയന്റവിട നസീറിനെയും പന്ത്രണ്ടാം പ്രതി അബ്ദുല്‍ റഹീമിനെയും സഹായിച്ചു എന്നതായിരുന്നു ഷറഫുദ്ദീന്റെ പേരിലുള്ള കേസ്. സഹോദരനെ സഹായിച്ചതിന്റെ പേരിലാണ് തസ്‍ലിമിനെ കേസില്‍ ഉള്‍പ്പെടുത്തിയത്.
യു.എ.പി.എ ചുമത്തി വിചാരണ തടവുകാരനായി തസ്‍ലിമിനെ അന്യായമായി ജയില്‍ പാര്‍പ്പിച്ചിരുക്കുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. ചില സന്നദ്ധ സംഘടനകളുടെ ഇടപെടല്‍ മൂലമാണ് ഇപ്പോള്‍ ജാമ്യം ലഭിച്ചത്. ചെയ്യാത്ത കുറ്റത്തിനാണ് തന്റെ സഹോദരനെ ജയിലിലടച്ചതെന്നാണ് തസ്‍ലിമിന്റെ സഹോദരി പറയുന്നത്.