Kerala
ശബരിമല;വെള്ളാപ്പളളിയെ അനുനയിപ്പിക്കാന്‍ ഹൈന്ദവ സംഘടനകളുടെ നേതൃസമ്മേളനത്തില്‍ തീരുമാനം
Kerala

ശബരിമല;വെള്ളാപ്പളളിയെ അനുനയിപ്പിക്കാന്‍ ഹൈന്ദവ സംഘടനകളുടെ നേതൃസമ്മേളനത്തില്‍ തീരുമാനം

Web Desk
|
11 Oct 2018 8:15 AM GMT

ഇന്ന് വെള്ളാപ്പള്ളി നടേശനുമായി ഹൈന്ദവ സംഘനകളുടെ പ്രതിനിധികള്‍ ചര്‍ച്ച നടത്തും. മറ്റ് സംഘടനകളുടേയും എം.എല്‍.എമാരുടെയും പിന്തുണ തേടാനും ഹൈന്ദവ സംഘടനകളുടെ നേതൃസമ്മേളനത്തില്‍ തീരുമാനിച്ചു.

ശബരിമല വിഷയത്തില്‍ വെള്ളാപ്പളളിയെ അനുനയിപ്പിക്കാന്‍ ഹൈന്ദവ സംഘടനകളുടെ നേതൃസമ്മേളനത്തില്‍ തീരുമാനം. ഇന്ന് വെള്ളാപ്പള്ളി നടേശനുമായി ഹൈന്ദവ സംഘനകളുടെ പ്രതിനിധികള്‍ ചര്‍ച്ച നടത്തും. മറ്റ് സംഘടനകളുടേയും എം.എല്‍.എമാരുടെയും പിന്തുണ തേടാനും ഹൈന്ദവ സംഘടനകളുടെ നേതൃസമ്മേളനത്തില്‍ തീരുമാനിച്ചു.

ശബരിമല വിഷയത്തില്‍ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഹൈന്ദവ സംഘടനകളെ ഒറ്റക്കെട്ടായി അണിനിരത്താനാണ് ഹിന്ദു ഐക്യവേദി അടക്കമുള്ളവര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് കോട്ടയത്ത് ഹൈന്ദവ സംഘടനകളുടെയും സന്യസ്തരുടേയും നേതൃസമ്മേളനം സംഘടിപ്പിച്ചത്. നിലവില്‍ മറ്റ് ഹൈന്ദവ സംഘടനകളുടെ നിലപാടിന് വ്യത്യസ്ഥമായി എസ്.എന്‍.ഡി.പി നിലപാട് എടുത്ത സാഹചര്യത്തിലാണ് വെള്ളപ്പള്ളി നടേശനെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താന്‍ ഹൈന്ദവ സംഘടനകളുടെ നേതൃത്വങ്ങള്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഇന്ന് വൈകിട്ട് എഴ് മണിക്ക് ഹൈന്ദവ സംഘടനകളുടെ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തും. നിലവില്‍ ശബരിമല വിഷയത്തില്‍ പ്രതിഷേധം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് ഹൈന്ദവ സംഘടനകളുടെ തീരുമാനം. ഇതിനായി എം.എല്‍.എമാര്‍ അടക്കമുള്ളവരുടെ പിന്തുണ തേടാനും കോട്ടയത്ത് ചേര്‍ന്ന ഹിന്ദു നേതൃസമ്മേളനത്തില്‍ തീരുമാനമായി. നിലയ്ക്കലിലും എരുമേലിയിലും ഈ മാസം 17ാം തിയതി ഉപവാസ പ്രാര്‍ത്ഥയജ്ഞം അടക്കം സംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.

Similar Posts