പ്രവാസി മലയാളിയെ ജയിലിലിട്ട് പീഡിപ്പിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവ്; യഥാര്‍ത്ഥ പ്രതി താജുദ്ദീനല്ലെന്ന് വെളിപ്പെടുത്തല്‍
|വിവരം പറഞ്ഞപ്പോള്‍ ചക്കരക്കല്ല് എസ്.ഐ ചെവികൊണ്ടില്ലെന്നും കാടാച്ചിറ സ്വദേശി നിസാമുദ്ദീന്‍ മസ്ക്കറ്റില്‍ പറഞ്ഞു. ഇതോടെ സംഭവത്തില്‍ പൊലീസിന് ഗുരുതരമായ തെറ്റ് സംഭവിച്ചുവെന്ന ആക്ഷേപം ശക്തമാകുകയാണ്
കണ്ണൂര്‍ ചക്കരക്കല്ലില്‍ മാല പൊട്ടിച്ചെന്നാരോപിച്ച് പ്രവാസി മലയാളിയെ ജയിലിലിട്ട് പീഡിപ്പിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവ്. യഥാര്‍ത്ഥ പ്രതി താജുദ്ദീനല്ലെന്ന വെളിപ്പെടുത്തലുമായി സംഭവത്തിന് ദൃക്സാക്ഷിയായ പ്രവാസി മലയാളി രംഗത്തെത്തി. വിവരം പറഞ്ഞപ്പോള്‍ ചക്കരക്കല്ല് എസ്.ഐ ചെവികൊണ്ടില്ലെന്നും കാടാച്ചിറ സ്വദേശി നിസാമുദ്ദീന്‍ മസ്ക്കറ്റില്‍ പറഞ്ഞു. ഇതോടെ സംഭവത്തില്‍ പൊലീസിന് ഗുരുതരമായ തെറ്റ് സംഭവിച്ചുവെന്ന ആക്ഷേപം ശക്തമാകുകയാണ്.
പ്രദേശവാസിയായ സ്ത്രീയുടെ മാല പൊട്ടിച്ചുവെന്നാരോപിച്ച് പ്രവാസി മലയാളിയെ ജയിലിലിട്ട് പീഡിപ്പിച്ച സംഭവത്തില്‍ പൊലീസിന് ഗുരതരമായ തെറ്റ് സംഭവിച്ചുവെന്നതിന്റെ തെളിവാണ് പരിസരവാസിയുടെ പുതിയ വെളിപ്പെടുത്തല്‍. സിസി ടിവിയില്‍ കണ്ടയാളെ കൃത്യം നടന്ന സമയം താന്‍ രണ്ട് തവണ കണ്ടുവെന്നും എന്നാല്‍ പൊലീസ് കസ്റ്റഡിയിലെടുത്ത താജുദ്ദീനെ പോലെയല്ലായിരുന്നു അയാളെന്നും കാടാച്ചിറ സ്വദേശി നിസാമുദ്ദീന്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം അറിയിച്ചപ്പോള്‍ ചക്കരക്കല്ല് എസ്.ഐയുടെ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു. സംഭവം നടന്ന സ്ഥലത്തിനടുത്താണ് നിസാമുദ്ദീന്‍ പുതിയ വീട് വെക്കുന്നത്. ലീവ് കഴിഞ്ഞതോടെ നിസാമുദ്ദീന്‍ പിന്നീട് ഒമാനിലേക്ക് മടങ്ങി. ജോലി സ്ഥലമായ മസ്കറ്റില്‍ വച്ചാണിപ്പോള്‍ നിസാമുദ്ദീന്‍ ഇക്കാര്യം മീഡിയവണിനോട് വെളിപ്പെടുത്തിയത്.