Kerala
കാരപ്പുഴ ഡാം; വില്ലകളില്‍ നിന്നും ഡാമിലേക്ക് മണ്ണ് തള്ളുന്നു
Kerala

കാരപ്പുഴ ഡാം; വില്ലകളില്‍ നിന്നും ഡാമിലേക്ക് മണ്ണ് തള്ളുന്നു

Web Desk
|
13 Oct 2018 4:19 AM GMT

ഡാം സേഫ്റ്റി അതോറിറ്റിയുടെ അനുമതിയില്ലാതെയാണ് മേപ്പാടി പഞ്ചായത്തിലെ തോണിക്കടവ് ഭാഗത്ത് ഡാമിനോട് ചേര്‍ന്ന റിസോര്‍ട്ടുകളും വില്ലകളും നിര്‍മിക്കുന്നത് 

വയനാട് കാരപ്പുഴ ഡാമിനോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന വില്ലകളില്‍ നിന്നും റിസോര്‍ട്ടുകളില്‍ നിന്നും മണ്ണ് ഡാമിലേക്ക് തള്ളുന്നു.ഡാം സേഫ്റ്റി അതോറിറ്റിയുടെ അനുമതിയില്ലാതെയാണ് മേപ്പാടി പഞ്ചായത്തിലെ തോണിക്കടവ് ഭാഗത്ത് ഡാമിനോട് ചേര്‍ന്ന റിസോര്‍ട്ടുകളും വില്ലകളും നിര്‍മിക്കുന്നത് .പഞ്ചായത്തിനേട് വിശദീകരണം ചോദിച്ച് ഇറിഗേഷന്‍ വകുപ്പ് കത്തയച്ചു.

2016ല്‍ കേരള എഞ്ചിനീയറിങ്ങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ മണ്ണൊലിപ്പ് മൂലം കാരപ്പുഴ ഡാമിന്റെ സംഭരണ ശേഷി കുറയുന്നതായി കണ്ടെത്തിയിരുന്നു. ഇത് ഡാമിന്റെ സുരക്ഷയെ ബാധിക്കുന്നതായും കണ്ടെത്തി. സ്വഭാവിക മണ്ണൊലിപ്പ് കൂടാതെയാണ് റിസോര്‍ട്ടുകളും വില്ലകളും നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി ഡാമിലേക്ക് തള്ളുന്ന മണ്ണ്. ഈ കാണുന്നത് ഡാമിനോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ വില്ലകളും റിസോട്ടുകളുമാണ്.ഡാം സേഫ്റ്റി അതോറിറ്റിയുടെ അനുമതിയില്ലാതെയാണ് ഈ നിര്‍മ്മാണം.

ഡാം സേഫ്റ്റി അതോറിറ്റിയുടെ എന്‍.ഒ.സി വേണമെന്ന നിബന്ധന വരും മുന്‍പ് തങ്ങള്‍ക്ക് മേപ്പാടി പഞ്ചായത്ത് അനുമതി നല്‍കിയതാണെന്ന് റിസോര്‍ട്ടുകള്‍ക്കായി ഭൂമി വിറ്റ വ്യക്തിയുടെ വിശദീകരണം.ഡാം സേഫ്റ്റി അതോറിറ്റിയുടെ അനുമതിയില്ലാതെ നിര്‍മ്മാണം നടക്കുന്ന കെട്ടിടങ്ങളുടെ വിവരങ്ങള്‍ അടിയന്തിരമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് കാരപ്പുഴ ജലസേചന പദ്ധതി അസിസ്റ്റന്റ് എഞ്ചിനിയറും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയറും മേപ്പാടി പഞ്ചായത്ത് സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്.പ്രഥമിക പരിശോധനയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച കണ്ടെത്തിയതിനാല്‍ താല്‍കാലികമായി പണി നിര്‍ത്തി വയ്ക്കാന്‍ പഞ്ചായത്ത് നിര്‍ദ്ദേശം നല്‍കി.

Similar Posts