Kerala
വിജിലന്‍സ് പീഡിപ്പിക്കുന്നു, ജോലി ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍
Kerala

വിജിലന്‍സ് പീഡിപ്പിക്കുന്നു, ജോലി ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍

Web Desk
|
13 Oct 2018 8:22 AM GMT

നിരന്തര പരിശോധനകളിലൂടെ വിജിലന്‍സ് ജോലി തടസപ്പെടുത്തുകയാണെന്നാണ് ആരോപണം. 

വിജിലന്‍സിന്റെ പീഡനം കാരണം ജോലി ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. നിരന്തര പരിശോധനകളിലൂടെ വിജിലന്‍സ് ജോലി തടസപ്പെടുത്തുകയാണെന്നാണ് ആരോപണം. പരാതികളില്‍ വകുപ്പ് തല പരിശോധന നടത്തിയതിനു ശേഷം മാത്രം വിജിലന്‍സിനു കൈമാറുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

കേരളാ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടേഴ്സ് അസോസിയേഷന്റെ കോഴിക്കോട് നടക്കുന്ന സംസ്ഥാന സമ്മേളന വേദയിലാണ് ഉദ്യോഗസ്ഥര്‍ വിജിലന്‍സിനെക്കുറിച്ചുള്ള പരാതികളുടെ കെട്ടഴിച്ചത്. പലയിടത്തും ഇവരുടെ ഇടപെടല്‍ കാരണം ജോലി ചെയ്യുന്നതിനു പോലും സാധിക്കുന്നില്ലെന്നായിരുന്നു പരാതി. സമ്മേളനം ഉദ്ഘാടനം ചെയ്ത ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ഇതിന് പരിഹാരം കണ്ടെത്തുമെന്ന് ഉറപ്പ് നല്‍കി.

Similar Posts