‘അടുത്ത മണ്ഡലകാലത്ത് ശബരിമലയില്‍ എത്തും’ തൃപ്തി ദേശായി
|സന്നിധാനത്ത് സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്നത് കോടതി വിധിയാണ്. അത് തടയുന്നത് കോടതിയലക്ഷ്യമാണെന്നും തൃപ്തി ദേശായി പറഞ്ഞു.
അടുത്ത മണ്ഡലകാലത്ത് ശബരിമലയില്‍ എത്തുമെന്ന് വനിതാ അവകാശ പ്രവര്‍ത്തക തൃപ്തി ദേശായി. സന്നിധാനത്ത് സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്നത് കോടതി വിധിയാണ്. അത് തടയുന്നത് കോടതിയലക്ഷ്യമാണെന്നും തൃപ്തി ദേശായി പറഞ്ഞു. അതേസമയം ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരായ പ്രതിഷേധങ്ങള്‍ തുടരുകയാണ്. എന്‍.ഡി.എയുടെ നേതൃത്വത്തിലുള്ള ശബരിമല സംരക്ഷണയാത്ര കൊല്ലത്ത് പര്യടനം നടത്തുകയാണ്. എറണാകുളത്ത് വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി.
ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് തൃപ്തിദേശായിയുടെ പ്രതികരണം. അടുത്ത മണ്ഡലകാലത്ത് തന്നെ ശബരിമലയില്‍ എത്തും. എന്നാല്‍ തീയ്യതി നിശ്ചയിച്ചിട്ടില്ല. സ്ത്രീകള്‍ക്കൊപ്പമാണ് ശബരിമലയിലെത്തുക. കോടതിയെയും ഭരണഘടനയെയും അംഗീകരിക്കുന്നുണ്ടോ എന്ന് കോണ്‍ഗ്രസും ബിിജെിപിയും വ്യക്തമാക്കണമെന്നും തൃപ്തി ദേശായി പറഞ്ഞു.
അതേസമയം സ്ത്രീപ്രവേശന വിധിക്കെതിരായ പ്രതിഷേധങ്ങള്‍ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളായി തുടരുകയാണ്. എന്ിഡിിഎയുടെ നേതൃത്വത്തിലുള്ള ശബരിമല സംരക്ഷണയാത്ര കൊല്ലം ജില്ലയില്‍ പര്യടനം തുടരുകയാണ്. എന്‍.ഡി.എ ചെയർമാൻ അഡ്വ പി.എസ് ശ്രീധരൻ പിള്ളയാണ് യാത്ര നയിക്കുന്നത്. വൈകിട്ട് ചാത്തന്നൂരിൽ നടക്കുന്ന സമ്മേളനത്തോടെ ജില്ലയിലെ പര്യടനം പൂർത്തിയാകും. എറണാകുളത്തും വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ ബ്രഹ്മാണ്ഡ നാമജപ യാത്ര നടന്നു. പ്രതിനിധികളായ കെ.വി തോമസ്, സുരേഷ് ഗോപി, ഹൈബി ഈഡൻ, മുൻ എം.എൽ.എ ബെന്നി ബെഹന്നാൻ തുടങ്ങിയവർ പങ്കെടുത്തു.