Kerala
ഉള്ള്യേരി പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതിയില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളോട് അവഗണന 
Kerala

ഉള്ള്യേരി പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതിയില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളോട് അവഗണന 

Web Desk
|
15 Oct 2018 1:55 AM GMT

വേനല്‍മഴയില്‍ വീട് തകര്‍ന്നതോടെ അടച്ചുറപ്പില്ലാത്ത വീട്ടില്‍ താമസിക്കുകയാണ് കോഴിക്കോട് ഉള്ള്യേരി സ്വദേശി ഉതിരുമ്മല്‍ നാരായണി.

കോഴിക്കോട് ഉള്ള്യേരി പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതിയില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളോട് അവഗണന കാട്ടുന്നതായി പരാതി. പദ്ധതിയിലുള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് തുക നല്കുന്നില്ലെന്നാണ് പരാതി.

വേനല്‍മഴയില്‍ വീട് തകര്‍ന്നതോടെ അടച്ചുറപ്പില്ലാത്ത വീട്ടില്‍ താമസിക്കുകയാണ് കോഴിക്കോട് ഉള്ള്യേരി സ്വദേശി ഉതിരുമ്മല്‍ നാരായണി. രാത്രിയില്‍ കിടന്നുറങ്ങാന്‍ അയല്‍ വീടിനെ ആശ്രയിക്കുകയാണ് നാരായണി. ലൈഫ് ഭവനപദ്ധതിയില്‍ വീട് അനുവദിച്ചെങ്കിലും പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട നാരായണിക്ക് തുക നല്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ലെന്ന് ഇവര്‍ ആരോപിക്കുന്നു.

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 13 കുടുംബങ്ങള്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഇവര്‍ക്ക് തുക അനുവദിക്കുന്നില്ലെന്നാണ് ആരോപണം. ജനറല്‍ വിഭാഗത്തില്‍പ്പെട്ട 52 കുടുംബങ്ങള്‍ക്ക് തുക പാസായിട്ടുണ്ട്. ഇതിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പട്ടികവിഭാഗക്കാര്‍. ഇതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും ഫണ്ട് ലഭിക്കാത്തതാണ് തടസമെന്നും അധികൃതര്‍ വ്യക്തമാക്കി.

Related Tags :
Similar Posts