Kerala
കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് മന്ത്രിസഭ നേതൃത്വം നല്‍കും 
Kerala

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് മന്ത്രിസഭ നേതൃത്വം നല്‍കും 

Web Desk
|
16 Oct 2018 7:43 AM GMT

തീരദേശ വികസനം പ്രധാന പ്രശ്നമാണ്. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം നടപ്പാക്കണം. ദീര്‍ഘകാല അടിസ്ഥാനത്തിലാണ് വികസന പ്രവര്‍ത്തനം നടത്തേണ്ടത്. 

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് മന്ത്രിസഭ നേതൃത്വം നല്‍കും. പദ്ധതികള്‍ സംബന്ധിച്ച ഉപദേശവും മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കാന്‍ മുഖ്യമന്ത്രി അധ്യക്ഷനായുള്ള ഉപദേശക സമിതിയെയും മന്ത്രിസഭ തീരുമാനിച്ചു. പുനര്‍നിര്‍മ്മാണത്തിന്റെ ക്രൌ‍ഡ് ഫണ്ടിങ്ങിന് വേണ്ടിയുള്ള വെബ്പോര്‍ട്ടലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.

ചുവപ്പ് നാടയില്‍ കുരുങ്ങാതെ സമയബന്ധിതമായി കേരളത്തിന്റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് മന്ത്രിസഭ തീരുമാനമെടുത്തത്. ഇതിന് നേതൃത്വം നല്‍കുന്നത് മന്ത്രിസഭ ആയിരിക്കും.എല്ലാ പദ്ധതികളും മന്ത്രിസഭ അംഗീകരിക്കണം. മന്ത്രിസഭക്ക് താഴെ മുഖ്യമന്ത്രി ചെയര്‍മാനായ ഉപദേശക സമിതി ഉണ്ടാകും. പ്രതിക്ഷനേതാവ്,കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവര്‍ ഉപദേശ സമിതിയില്‍ അംഗങ്ങളായിരിക്കും. മന്ത്രിമാരെയും വിവിധ മേഖലകളിലെ വിദ്ഗ്ദരേയും സമതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ലോകബാങ്കിന്റെയും എ.ഡി.ബിയുടേയും കേന്ദ്രസര്‍ക്കാരിന്റെയും സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന പുനര്‍നിര്‍മ്മാണത്തിനുള്ള ക്രൌഡ് ഫണ്ടിംങ് പോര്‍ട്ടലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. rebuild.kerala.gov.in എന്ന വെബ്പോര്‍ട്ടലിലൂടെ പുനര്‍നിര്‍മ്മാണത്തിന് സഹായം ചെയ്യാനാകും.

Related Tags :
Similar Posts