Kerala
കേരളത്തില്‍ നിന്ന് ഹജ്ജിന് രണ്ട് എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം
Kerala

കേരളത്തില്‍ നിന്ന് ഹജ്ജിന് രണ്ട് എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം

Web Desk
|
16 Oct 2018 2:17 AM GMT

കൊച്ചിയ്ക്ക് പുറമേ കരിപ്പൂര്‍ കൂടി എംബാര്‍ക്കേഷന്‍ പോയിന്റുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് കേന്ദ്ര ഹജ്ജ് കമ്മറ്റി തീരുമാനം.

കേരളത്തില്‍ നിന്ന് ഹജ്ജിന് രണ്ട് എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. കൊച്ചിയ്ക്ക് പുറമേ കരിപ്പൂര്‍ കൂടി എംബാര്‍ക്കേഷന്‍ പോയിന്റുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് കേന്ദ്ര ഹജ്ജ് കമ്മറ്റി തീരുമാനം. വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതാണ് കരിപ്പൂരിന് പദവി തിരിച്ചു കിട്ടാനുള്ള കാരണം.

കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് നടത്താനായി സൌദി എയറിന് ഡി.ജി.സി.എ അനുമതി നല്‍കിയ പശ്ചാത്തലത്തിലാണ് ഹജ്ജ് എംബാര്‍ക്കേഷന്‍ പദവി തിരികെ ലഭിക്കുന്നത്. കൊച്ചിയില്‍ നിന്നും സര്‍വീസ് ഉണ്ടാവും. ഈ സാഹചര്യത്തില്‍ 2019 ലെ ഹജ്ജിന് അപേക്ഷിക്കുന്നവര്‍ക്ക് എംബാര്‍ക്കേഷന്‍ പോയിന്റായി കരിപ്പൂരും കൊച്ചിയും ഉണ്ടാവും. ഹാജിമാര്‍ക്ക് ഇഷ്ടമുള്ളവ തെരഞ്ഞെടുക്കാം. സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തിലുള്ള സംഘം കേന്ദ്ര ഹജജ് കമ്മറ്റിയുമായി നടത്തിയ ചര്‍ച്ചയിലും ഇക്കാര്യത്തില്‍ ഉറപ്പ് ലഭിച്ചു. കേരളത്തില്‍ നിന്ന് ഇത്തവണ ഹജ്ജിന് പോകുന്നവര്‍ക്ക് ഫസ്റ്റ് ഫേയിസില്‍ തന്നെ യാത്രാ അവസരവും ലഭിക്കും. മദീന വഴി മക്കയിലേക്ക് എത്തുന്നതാണ് ഫസ്റ്റ് ഫെയിസ്. ഇതിന് പുറമേ രാജ്യത്ത് ആദ്യമായി സ്ഥിരം ഹജ്ജ് ട്രെയിനിങ് സെന്റര്‍ കരിപ്പൂര്‍ ഹജ്ജ് ഹൌസില്‍ ആരംഭിക്കും. ഹജ്ജുമായി ബന്ധപ്പെട്ട് ട്രെയിനിങുകള്‍ പൂര്‍ണമായും കേരള മോഡലില്‍ നടപ്പാക്കാനും തീരുമാനമായി.

Similar Posts