കാന്തന്‍പാറയില്‍ വികസന പ്രവര്‍ത്തികള്‍ ആരംഭിച്ച് നാല് വര്‍ഷം കഴിഞ്ഞിട്ടും നിര്‍മ്മാണം പാതിവഴിയില്‍
|വനംവകുപ്പിന് കീഴിലായിരുന്ന കാന്തന്‍പാറ നാല് വര്‍ഷം മുന്‍പാണ് ഡി.റ്റി.പി.സിക്ക് കൈമാറിയത്.
വയനാട് ജില്ലയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കാന്തന്‍പാറയില്‍ വികസന പ്രവര്‍ത്തികള്‍ ആരംഭിച്ച് നാല് വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തികരിക്കാനാവാതെ ഇഴഞ്ഞ് നീങ്ങുന്നു. വനംവകുപ്പിന് കീഴിലായിരുന്ന കാന്തന്‍പാറ നാല് വര്‍ഷം മുന്‍പാണ് ഡിറ്റിപിസിക്ക് കൈമാറിയത്. അന്ന് ആരംഭിച്ച നവീകരണ പ്രവര്‍ത്തികളാണ് പൂര്‍ത്തികരിക്കാനാവാതെ ഇഴഞ്ഞ് നീങ്ങുന്നത്.
നാല് വര്‍ഷം മുന്‍പാണ് വനംവകുപ്പിന് കീഴിലായിരുന്ന കാന്തന്‍പാറ ഡി.റ്റി.പി.സി ഏറ്റെടുത്തത്. തുടര്‍ന്ന് അടിസ്ഥാന സൌകര്യ വികസനത്തിനായി 50 ലക്ഷം രൂപ അനുവദിക്കുകയും വികസന പ്രവൃത്തികള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ നാല് വര്‍ഷം പിന്നിട്ടിട്ടും വികസന പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. സിമന്റ് ഇരിപ്പിടങ്ങളുടെ നിര്‍മാണവും പാര്‍ക്കിങ് ഏരിയയുടെ നവീകരണവും പാതി നിലച്ച അവസ്ഥയിലാണ്. റോഡ് റീടാര്‍ ചെയ്യുന്നതാനായി ടൂറിസം വകുപ്പ് ഒരു കോടി രൂപ അനുവദിച്ച് നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചെങ്കിലും ഒരു കിലോമീറ്റര്‍ ദൂരം മാത്രമാണ് ടാറിങ് പൂര്‍ത്തിയാക്കിയത്. രണ്ട് കിലോമീറ്റര്‍ റോഡ് പൊട്ടിപൊളിഞ്ഞ് സഞ്ചാര യോഗ്യമല്ലാത്ത അവസ്ഥയിലാണ്. അതേ സമയം നവീകരണ പ്രവര്‍ത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. യമുന അറിയിച്ചു.
ജില്ലയിലെ വിനോദസഞ്ചാര മേഖലക്ക് മുതല്‍ക്കൂട്ടായിരുന്ന കാന്തന്‍പാറ വെള്ളച്ചാട്ടം സന്ദര്‍ശിക്കാന്‍ ദിനംപ്രതി നൂറ് കണക്കിന് സന്ദര്‍ശകരാണ് എത്തിയിരുന്നത്. എന്നാല്‍ അടിസ്ഥാന സൌകര്യങ്ങളുടെ ആഭാവം മൂലം സന്ദര്‍ശകരുടെ എണ്ണത്തില്‍ ക്രമാതീതമായ കുറവാണുണ്ടായിരിക്കുന്നത്.