Kerala
രാഹുല്‍ ഈശ്വര്‍ കസ്റ്റഡിയില്‍
Kerala

രാഹുല്‍ ഈശ്വര്‍ കസ്റ്റഡിയില്‍

Web Desk
|
17 Oct 2018 11:10 AM GMT

ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ നടക്കുന്ന സമരത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക അക്രമം നടന്നിരുന്നു.

പമ്പയില്‍ നിന്ന് രാഹുല്‍ ഈശ്വറിനെ കസ്റ്റഡിലെടുത്തു. ഇന്ന് രാവിലെ മുതല്‍ പമ്പയില്‍ രാഹുല്‍‌ ഈശ്വറിന്റെ നേതൃത്വത്തില്‍ അയ്യപ്പ ധര്‍മ്മ സംരക്ഷണസേനയുടെ ആഭിമുഖ്യത്തില്‍ സമരം നടത്തിവന്നിരുന്നു. ഈ സമരത്തിന് അനുഭാവം പ്രകടിപ്പിടച്ചുകൊണ്ട് പന്തളം കൊട്ടാരം പ്രതിനിധി, മുന്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ എന്നിവരടക്കമുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത് ഉപവാസമനുഷ്ഠിച്ചിരുന്നു. ഇവിടെയെത്തിയ പൊലീസ് സംഘം ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഇതിനിടയിലാണ് രാഹുല്‍ ഈശ്വര്‍ സന്നിധാനത്തേക്ക് പോയത്. വീണ്ടും സമരത്തിന് നേതൃത്വം കൊടുക്കുന്ന അവസ്ഥയുണ്ടായതോടെ രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്ത് പമ്പയിലേക്ക് കൊണ്ടുവരികയായിരുന്നു.

അയ്യപ്പ ധര്‍മ്മ സംരക്ഷണസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന സമരത്തിന് ഇപ്പോള്‍ ബി.ജെ.പി നേതാക്കള്‍‌ നേതൃത്വം കൊടുക്കുകയാണ്. ശോഭ സുരേന്ദ്രന്‍, കെ. സുരേന്ദ്രന്‍, എം.ടി രമേശ് അടക്കമുള്ള ബി.ജെ.പി നേതാക്കളാണ് സമരവേദിയിലുള്ളത്. വലിയൊരു ക്രമസമാധാന പ്രശ്നത്തിലേക്കാണ് സമരം നീങ്ങുന്നത്.

ये भी पà¥�ें- നിലക്കലില്‍ വീണ്ടും സംഘര്‍ഷം; പൊലീസിന് നേരെ കല്ലേറ്; മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം

ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ നടക്കുന്ന സമരത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക അക്രമം നടന്നിരുന്നു. വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ കയ്യേറ്റം ചെയ്തു. റിപ്പോര്‍ട്ടര്‍, റിപബ്ലിക്, ന്യൂസ് 18 ചാനലുകളുടെ വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു.

Similar Posts