Kerala
ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
Kerala

ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

Web Desk
|
17 Oct 2018 1:42 PM GMT

ശബരിമല സ്ത്രീ പ്രവേശന സമരവുമായി ബന്ധപ്പെട്ട് നിലക്കലില്‍ നടന്ന സംഘര്‍ഷങ്ങളെ തുടര്‍ന്ന് കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

വ്യാപക അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ശബരമിലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പമ്പ, നിലക്കല്‍, സന്നിധാനം ഇലവുങ്കല്‍ എന്നീ സ്ഥലങ്ങളില്‍ നാളെ ഒരു ദിവസത്തേക്കാണ് നിരോധനാജ്ഞ. ശബരിമല തീര്‍ഥാടനത്തിന് തടസമുണ്ടാവില്ലെന്ന് ജില്ലാ കലക്ടര്‍ പി.ബി നൂഹ് അറിയിച്ചു. അയ്യപ്പന്‍മാരുടെ വേഷത്തിലെത്തിയ ആര്‍.എസ്.എസ് ക്രിമിനലുകളാണ് അക്രമം അഴിച്ചുവിട്ടതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ സമരത്തിന്‍റെ മറവില്‍‌ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പമ്പ, നിലക്കല്‍, സന്നിധാനം, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. തീർഥാടകരെ നിരോധനാജ്ഞ ബാധിക്കില്ല.

ശബരിമലയില്‍ അക്രമമഴിച്ചുവിട്ടത് അയ്യപ്പന്‍മാരുടെ വേഷത്തിലെത്തിയ ആര്‍.എസ്.എസ് ക്രിമിനലുകളാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അക്രമത്തില്‍ നിന്ന് ആര്‍.എസ്.എസ് പിന്തിരിയണം. ഏത് ചര്‍ച്ചക്കും സര്‍ക്കാര്‍ തയാറാണ്. നിയമപരമായ എല്ലാ കാര്യങ്ങളും വെള്ളിയാഴ്ച നടക്കുന്ന ദേവസ്വം ബോർഡ് യോഗത്തില്‍ ചർച്ച ചെയ്യും. പുനപരിശോധന ഹരജിയടക്കമുള്ള കാര്യങ്ങള്‍ ദേവസ്വംബോർഡ് യോഗത്തില്‍ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Similar Posts