Kerala
വിവാദങ്ങൾക്കിടെ  അമ്മയുടെ യോഗം ഇന്ന് ചേരും
Kerala

വിവാദങ്ങൾക്കിടെ അമ്മയുടെ യോഗം ഇന്ന് ചേരും

Web Desk
|
19 Oct 2018 2:55 AM GMT

അമ്മ നേതൃത്വത്തിനെതിരെ ഡബ്ല്യു.സി.സി ഉയർത്തിയ വിമർശനങ്ങൾക്കിടെയാണ് ഇതുസംബന്ധിച്ച സംഘടനയിലെ ആഭ്യന്തര പ്രശ്നങ്ങളും മറനീക്കി പുറത്തുവന്നത്

വിവാദങ്ങൾക്കിടെ പ്രസിഡന്റ് മോഹൻലാലിന്റെ അധ്യക്ഷതയിൽ കൊച്ചിയിൽ അമ്മയുടെ യോഗം ഇന്ന് ചേരും. ഡബ്ല്യു.സി.സി ഉന്നയിച്ച ആരോപണങ്ങൾക്ക് ഒപ്പം സിദ്ധിക്കും ജഗദീഷും തമ്മിലുണ്ടായ തർക്കവും യോഗത്തിൽ ചർച്ചയാകും.

അമ്മ നേതൃത്വത്തിനെതിരെ ഡബ്ല്യു.സി.സി ഉയർത്തിയ വിമർശനങ്ങൾക്കിടെയാണ് ഇതുസംബന്ധിച്ച സംഘടനയിലെ ആഭ്യന്തര പ്രശ്നങ്ങളും മറനീക്കി പുറത്തുവന്നത്. വനിതാ അംഗങ്ങളുടെ ആരോപണങ്ങൾക്ക് പിന്നാലെ ട്രഷറർ ജഗദീഷ് പുറത്തിറക്കിയ വാർത്താക്കുറിപ്പിനെ പൂർണ്ണമായും സെക്രട്ടറി സിദ്ധിഖ് തള്ളുകയും ചെയ്തതോടെ വിഷയം കൂടുതൽ സങ്കീർണ്ണമായി. വാർത്താസമ്മേളനത്തിൽ പങ്കെടുത്ത നടി കെ.പി.എ.സി ലളിതയുടെ പരാമർശങ്ങളും വിവാദമായി. ഈ രണ്ടു സംഭവങ്ങളുമാണ് അടിയന്തര യോഗം ചേരാൻ കാരണമായത്. എന്നാൽ അമ്മ എക്സിക്യൂട്ടീവിലെ മുഴുവൻ അംഗങ്ങളും യോഗത്തിന് ഉണ്ടാകാനുള്ള സാധ്യതയില്ല. അതു കൊണ്ട് ഭാരവാഹികളുടെ യോഗം എന്ന രീതിയിലാണ് സംഘടനാ വിശദീകരണം. സിദ്ദിക്ക് നടത്തിയ വാർത്താ സമ്മേളനത്തിൽ മോഹൻലാലിനും അതൃപതിയുണ്ടെന്നാണറിയുന്നത്.

Related Tags :
Similar Posts