Kerala
![ശബരിമല നട അടയ്ക്കുമെന്ന തന്ത്രിയുടെ നിലപാടിനോട് യോജിക്കാനാവില്ലെന്ന് ദേവസ്വം ബോര്‍ഡ് അംഗം ശബരിമല നട അടയ്ക്കുമെന്ന തന്ത്രിയുടെ നിലപാടിനോട് യോജിക്കാനാവില്ലെന്ന് ദേവസ്വം ബോര്‍ഡ് അംഗം](https://www.mediaoneonline.com/h-upload/old_images/1130083-sankardas.webp)
Kerala
ശബരിമല നട അടയ്ക്കുമെന്ന തന്ത്രിയുടെ നിലപാടിനോട് യോജിക്കാനാവില്ലെന്ന് ദേവസ്വം ബോര്‍ഡ് അംഗം
![](/images/authorplaceholder.jpg)
20 Oct 2018 5:24 AM GMT
സന്നിധാനത്തെ സമരമുഖമാക്കുന്നത് കോടതിയലക്ഷ്യമാകുമെന്നും ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കര്‍ദാസ്
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ നടയടക്കുമെന്ന തന്ത്രിയുടെ നിലപാടിനെതിരെ ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കര്‍ദാസ്. അത്തരമൊരു നിലപാട് തന്ത്രി സ്വീകരിക്കുമെന്ന് കരുതുന്നില്ല. സന്നിധാനത്തെ സമരമുഖമാക്കുന്നത് കോടതിയലക്ഷ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തന്ത്രിയുടെ നിലപാട് ശരിയാണെന്ന് മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരി അഭിപ്രായപ്പെട്ടു. ക്ഷേത്രാചാര്യ കാര്യങ്ങളില്‍ തന്ത്രിയാണ് തീരുമാനമെടുക്കേണ്ടത്. ശബരിമലയില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുന്നുണ്ട്. പരികര്‍മികളുടെ നേതൃത്വത്തില്‍ നടന്നത് പ്രതിഷേധമല്ല, നാമജപം മാത്രമാണെന്നും മേല്‍ശാന്തി പറഞ്ഞു.