ഹാദിയ കേസില്‍ നുണ പ്രചരിപ്പിച്ച റിപബ്ലിക്ക്, ടൈംസ് നൗ ചാനലുകള്‍ മാപ്പ് പറയണം; ഷെഫിന്‍ ജഹാന്‍
|ഹാദിയ ഷെഫിൻ ജഹാൻ കേസിൽ നിർബന്ധിത മത പരിവർത്തനം നടന്നിട്ടില്ലെന്ന എന്‍.ഐ.എയുടെ കണ്ടെത്തലിന് പിന്നാലെ കേസിൽ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച റിപബ്ലിക്ക് ടി.വി, ടൈംസ് നൗ ചാനലുകൾ മാപ്പ് പറയണമെന്ന് ഹാദിയയുടെ ഭർത്താവ് ഷെഫിൻ ജഹാൻ. ഹാദിയ-ഷെഫിൻ ജഹാൻ കേസിൽ ലൗ ജിഹാദ് ആരോപണമുന്നയിച്ച് റിപബ്ലിക്ക് ടി.വി നിരവധി ചർച്ചകളാണ് ചാനലില്‍ നടത്തിയിരുന്നത്.
Will @republic issue apology for running false propaganda against us..? #Hadiya #hadiyacase #HadiyaWins https://t.co/eFrY8XOGIM
— Shafin jahan (@hadiyashafin) October 18, 2018
നേരത്തെ ഹാദിയ-ഷെഫിൻ ജഹാൻ വിവാഹം ഹൈക്കോടതിയെ തള്ളി സുപ്രീം കോടതി സാധുതയാണെന്ന് അംഗീകരിച്ചിരുന്നു.
‘ഹാദിയ കേസിൽ നിരവധി തവണകളിലായി റിപബ്ലിക്ക്, ടി.വി ടൈംസ് നൗ ചാനലുകൾ നിരവധി വ്യാജ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു, ഇതിനെല്ലാം ഈ ചാനലുകൾ മാപ്പ് പറയുമോ'; ഷെഫിൻ ട്വിറ്ററിൽ ചോദിക്കുന്നു. 'രാജ്യം അറിയാൻ ആഗ്രഹിക്കുന്നു, അർണബ് ഗോസാമി ഞങ്ങളോട് മാപ്പ് പറയുമോ'; മറ്റൊരു ട്വീറ്റിൽ ഷെഫിൻ ചോദിച്ചു.
India's biggest most violent inhuman lie #LoveJihad was firstly used against us by @RahulEaswar on #Twitter.#Hadiya #hadiyacase #HadiyaWins @InjiPennu @dhanyarajendran pic.twitter.com/1DFsvq93jd
— Shafin jahan (@hadiyashafin) October 19, 2018
ഹാദിയ കേസിൽ ലൗ മാത്രമേയുള്ളൂ, ജിഹാദില്ല എന്നായിരുന്നു എന്‍.ഐ.എ കേസവസാനിപ്പിച്ച് പറഞ്ഞിരുന്നത്. ഹാദിയ കേസിൽ ലൗ ജിഹാദുണ്ടെന്ന് ആദ്യമാരോപിച്ചത് രാഹുൽ ഈശ്വരായിരുന്നു. രാഹുൽ മാപ്പ് പറയുമോയെന്നും ഷെഫിൻ ചോദിക്കുന്നു. ഹാദിയ കേസിന്റെ കൂടെ സംസ്ഥാനത്തെ 11ഇതര മത വിവാഹങ്ങളെയും ഒരുമിച്ചെടുത്തായിരുന്നു എന്‍.ഐ.എയുടെ നിർബന്ധിത മത പരിവർത്തനം നടന്നിട്ടില്ലെന്ന വിശദീകരണം.