Kerala
Kerala
നിലക്കലില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം; ബി.ജെ.പി നേതാക്കള്‍ അറസറ്റില്‍
|20 Oct 2018 9:13 AM GMT
നിലക്കലില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധ പ്രകടനം നടത്തിയ ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍. എ.എന്‍ രാധാകൃഷ്ണന്‍, ജെ.ആര്‍ പത്മകുമാര്‍ അടക്കമുള്ള നേതാക്കളാണ് അറസ്റ്റിലായത്. സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച് നിലക്കലിലെത്തിയ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
സ്വകാര്യ വാഹനത്തില്‍ എത്തിയ എട്ടോളം ബി.ജെ.പി പ്രവര്ത്തകരാണ് നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്തിയത്. രാവിലെ മുതല്‍ ഉച്ചവരെ നിലക്കലില്‍ പ്രശനങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഉച്ചക്ക് ശേഷമാണ് പ്രതിഷേധം നടന്നത്. സ്ഥലത്ത് ശക്തമായ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.