Kerala
ഇങ്ങിനെയും പുഴ സംരക്ഷിക്കാം; വേറിട്ട വഴിയിലൂടെ മാതൃക സൃഷ്ടിച്ച് ചപ്പാരക്കടവ് പഞ്ചായത്ത്
Kerala

ഇങ്ങിനെയും പുഴ സംരക്ഷിക്കാം; വേറിട്ട വഴിയിലൂടെ മാതൃക സൃഷ്ടിച്ച് ചപ്പാരക്കടവ് പഞ്ചായത്ത്

Web Desk
|
20 Oct 2018 4:40 PM GMT

തഴചെടിയും മുളയും വെച്ചു പിടിപ്പിച്ച് രൂക്ഷമായ കരയിടിച്ചിലില്‍ നിന്നും പുഴയെ സംരക്ഷിക്കുവാനുള്ള പ്രവര്ത്ത്നങ്ങളാണ് ഇവര്‍ നടത്തുന്നത്

പുഴ സംരക്ഷണത്തിന് പുത്തന്‍ മാതൃകയുമായി രംഗത്തെത്തിയിരിക്കുകയാണ് കണ്ണൂര്‍ ചപ്പാരപ്പടവ് പഞ്ചായത്ത് ഭരണ സമിതിയും പരിസ്ഥിതി പ്രവര്ത്തരകരും. തഴചെടിയും മുളയും വെച്ചു പിടിപ്പിച്ച് രൂക്ഷമായ കരയിടിച്ചിലില്‍ നിന്നും പുഴയെ സംരക്ഷിക്കുവാനുള്ള പ്രവര്ത്ത്നങ്ങളാണ് ഇവര്‍ നടത്തുന്നത്.

രൂക്ഷമായ കരയിടിചിലില്‍ പുഴയുടെ നീരൊഴുക്ക് തടസപ്പെടുന്നതിനെതിരെയാണ് ഇവരുടെ പ്രതിരോധം. ലക്ഷങ്ങള്‍ ചിലവഴിച്ച് സംരക്ഷണ ഭിത്തികള്‍ നിര്മ്മിക്കുന്നത് പുഴയിലെ ജൈവ സമ്പത്തിന്റെ നാശത്തിന് കാരണമാകുമെന്ന് ഇവര്‍ പറയുന്നു. മഴക്കാലത്ത് പുഴയുടെ ഒഴുക്ക് ശക്തമാകുമ്പോള്‍ തീരമിടിയുന്നത് പതിവായിരുന്നു. എന്നാല്‍ ചെടികള്‍ വളര്ന്നുതോടെ പല ഭാഗങ്ങളും സംരക്ഷിക്കാനായി. വെള്ളം കെട്ടികിടക്കുന്ന കയങ്ങളില്‍ മത്സ്യ സമ്പത്ത വര്ധിച്ചു. ശുദ്ധമായ വായുവും ജലവും വരും തലമുറക്ക് ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്ന് പ്രസിഡണ്ട് എം.മൈമൂനത്ത് പറയുന്നു

തൊഴിലുറപ്പ് പദ്ധതിയില്‍ പെടുത്തിയാണ് പുഴയോരങ്ങളില്‍ തഴച്ചെടികള്‍ വെച്ച് പിടിപ്പിക്കുന്നത്. പുഴയോരങ്ങള്‍ കേന്ദ്രീകരിച്ച് രൂപീകരിച്ച വനിതാ സംഘങ്ങള്ക്കാണ് ചെടികളുടെ സംരക്ഷണം. പദ്ധതിയുടെ രണ്ടാം ഘട്ടം തടിക്കടവ് മണാട്ടി പുഴയില്‍ നടക്കും.

Related Tags :
Similar Posts