Kerala
Kerala
ഫ്രാങ്കോ മുളക്കലിനെതിരെ മൊഴി നല്‍കിയ വൈദികന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തു
|23 Oct 2018 4:01 PM GMT
ശരീരത്തിന് അകത്തും പുറത്തും പരിക്കുകള്‍ കണ്ടെത്തിയിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി
ജലന്ധറില്‍ ഇന്നലെ മരിച്ച ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തു. ശരീരത്തിന് അകത്തും പുറത്തും പരിക്കുകള്‍ കണ്ടെത്തിയിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ആന്തരീകാവയവങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കും. ഈ റിപ്പോര്‍ട്ട് കൂടി വന്ന ശേഷമേ മരണകാരണം വ്യക്തമാകൂ. അതേസമയം റീ പോസ്റ്റ്മോര്‍ട്ടം ചെയ്യാനായി മൃതദേഹം നാളെ കേരളത്തിലെത്തിക്കും.