Kerala
വടകരയിലെ അക്രമ രാഷ്ട്രീയത്തിനെതിരെ കെ.പി.സി.സി പ്രസിഡന്റ് ഉപവാസ സമരം നടത്തി
Kerala

വടകരയിലെ അക്രമ രാഷ്ട്രീയത്തിനെതിരെ കെ.പി.സി.സി പ്രസിഡന്റ് ഉപവാസ സമരം നടത്തി

Web Desk
|
23 Oct 2018 1:56 PM GMT

അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള തന്റെ പോരാട്ടത്തിന് എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒപ്പം നില്‍ക്കണമെന്ന് അദ്ദഹം ആവശ്യപ്പെട്ടു.

വടകരയില്‍ അക്രമ രാഷ്ട്രീയം അവസാനിപ്പിച്ച് സമാധാന അന്തരീക്ഷം കൊണ്ടു വരണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉപവാസ സമരം നടത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപവാസം ഉദ്ഘാടനം ചെയ്തു. കെ. മുരളീധരന്‍ എം.എല്‍.എ, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ സമരത്തില്‍ പങ്കെടുത്തു.

അക്രമങ്ങള്‍ പതിവായ വടകര മേഖലയിലെ രാഷ്ട്രീയ വൈരാഗ്യം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ‘അക്രമ രാഷ്ട്രീയത്തിനെതിരെ, സമാധാന ജീവിതത്തിനായി സ്വസ്ഥം വടകര എന്ന പേരിലായിരുന്നു കെ. പി.സി.സി പ്രസിഡന്റിന്റെ ഉപവാസ സമരം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉപവാസ സമരം ഉദ്ഘാടനം ചെയ്തു

അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള തന്റെ പോരാട്ടത്തിന് എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒപ്പം നില്‍ക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോള്‍ ഉസ്മാന്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ്, കെ. മുരളീധരന്‍ എം.എല്‍.എ തുടങ്ങിയ നേതാക്കള്‍ സമരത്തില്‍ പങ്കെടുത്തു.

Similar Posts