Kerala
വീണ്ടും ഡിക്ഷ്ണറിയിലെ വാക്കുമായി ശശിതരൂര്‍; അതൊരു മലയാളം വാക്കാണെന്ന് മാത്രം
Kerala

വീണ്ടും ഡിക്ഷ്ണറിയിലെ വാക്കുമായി ശശിതരൂര്‍; അതൊരു മലയാളം വാക്കാണെന്ന് മാത്രം

Web Desk
|
24 Oct 2018 5:16 AM GMT

അയ്യോ..., ‘അയ്യോ’ ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ കയറിയേ...!!

''അയ്യോ''- സന്തോഷമായാലും സങ്കടമായാലും വേദനയായാലും പേടിയായാലും ദേഷ്യമായാലും മലയാളികള്‍ ഒരുപോലെ ഉപയോഗിക്കുന്ന ഒരു വാക്കാണ് ‘അയ്യോ’. നിത്യജീവിതത്തില്‍ അത്രയേറെ പ്രാധാന്യമുണ്ട് ‘അയ്യോ’യ്ക്ക്.

അതുകൊണ്ടുതന്നെ ‘അയ്യോ’ ഇനി ഒരു ഇംഗ്ലീഷ് വാക്കാണ്. ഇംഗ്ലീഷ് ഭാഷയുടെ ബൈബിളായ ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ ഇടംപിടിച്ചിരിക്കുകയാണ് ഇപ്പോള്‍ മലയാളികളുടെ ‘അയ്യോ’... സൗത്ത് ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കുന്നതും ഒഴിച്ചുകൂടാനാവാത്തതുമായ ഒരു വാക്കെന്നാണ് ഓക്‌സ്ഫഡ് ഡിക്ഷനറി ‘അയ്യോ’യ്ക്ക് നല്‍കിയിരിക്കുന്ന അര്‍ത്ഥം.

ആര്‍ക്കും മനസ്സിലാവാത്ത വാക്കുകള്‍ ട്വീറ്റ് ചെയ്ത്, പിന്നെ അതിന്റെ അര്‍ത്ഥം തപ്പിയിറങ്ങാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന ശശി തരൂര്‍ ആണ് ഈ സന്തോഷവാര്‍ത്ത മലയാളികളെ അറിയിച്ചിരിക്കുന്നത്. തന്റെ ട്വിറ്ററിലൂടെയാണ് ശശി തരൂര്‍ ഈ സന്തോഷം പങ്കുവെച്ചിരിക്കുന്നത്.

Similar Posts