Kerala
തന്ത്രി ബ്രഹ്മചാരിയായിരിക്കണം; ഇവിടുത്തെ തന്ത്രിയുടെ ബ്രഹ്മചര്യം നമുക്കറിയാമല്ലോയെന്ന് മുഖ്യമന്ത്രി
Kerala

തന്ത്രി ബ്രഹ്മചാരിയായിരിക്കണം; ഇവിടുത്തെ തന്ത്രിയുടെ ബ്രഹ്മചര്യം നമുക്കറിയാമല്ലോയെന്ന് മുഖ്യമന്ത്രി

Web Desk
|
24 Oct 2018 1:28 AM GMT

ശബരിമല സ്ത്രീപ്രവേശന വിധിയില്‍ തന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായ മുഖ്യമന്ത്രി പിണറായി വിജയന്‍. കോന്തലയില്‍ കെട്ടിയ താക്കോലാണ് അധികാരമെന്ന് തന്ത്രി ധരിക്കരുത്.

ശബരിമല സ്ത്രീപ്രവേശന വിധിയില്‍ തന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായ മുഖ്യമന്ത്രി പിണറായി വിജയന്‍. കോന്തലയില്‍ കെട്ടിയ താക്കോലാണ് അധികാരമെന്ന് തന്ത്രി ധരിക്കരുത്. നൈഷ്ഠിക ബ്രഹ്മചാരിയായ ദേവനെ പൂജിക്കുന്ന തന്ത്രിയും ബ്രഹ്മചാരിയായിരിക്കണമെന്നാണ് വടക്കേ ഇന്ത്യയിലെ വിശ്വാസം. ഇവിടുത്തെ തന്ത്രിയുടെ ബ്രഹ്മചര്യം നമുക്കറിയാമല്ലോയെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

പത്തനംതിട്ടയിലെ എല്‍.ഡി.എഫിന്റെ രാഷ്ട്രീയ വിശദീകരണയോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. തന്ത്രി കുടുംബത്തിനെയും പന്തളം കൊട്ടാരത്തെയും കടുത്ത ഭാഷയിലാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്. രാജഭരണ കാലത്ത് ക്ഷേത്രങ്ങള്‍ ദേവസ്വം ബോര്‍ഡിന് കൈമാറിയതാണ്, അത് ഇപ്പോഴും അങ്ങനെ തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാരികളായ വനിതകളുടെ പ്രായം പരിശോധിച്ച ദേവസ്വം ജീവനക്കാര്‍ക്കെതിരെ നടപടി വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാവിലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംഘപരിവാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് പിണറായി നടത്തിയത്. സ്ത്രീ പ്രവേശന വിധിയില്‍ പുനഃപരിശോധന ഹരജി നല്‍കുന്ന പ്രശ്നമില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

Similar Posts