Kerala
പാഠപുസ്തക പരിഷ്കരണത്തില്‍ വിദ്യാഭ്യാസ വകുപ്പ് അയഞ്ഞു
Kerala

പാഠപുസ്തക പരിഷ്കരണത്തില്‍ വിദ്യാഭ്യാസ വകുപ്പ് അയഞ്ഞു

Web Desk
|
24 Oct 2018 3:05 AM GMT

സമ്പൂര്‍ണ പാഠപുസ്തക പരിഷ്കരണത്തിന് അടുത്തവര്‍ഷം തുടക്കമിടാനും ഇന്നലെ ചേര്‍ന്ന കരിക്കുലം സ്റ്റിയറിങ് കമ്മറ്റി തീരുമാനിച്ചു.

പാഠപുസ്തക പരിഷ്കരണത്തില്‍ മയപ്പെട്ട് വിദ്യാഭ്യാസ വകുപ്പ്. 1, 5 ക്ലാസുകളിലെ പാഠഭാഗങ്ങളുടെ പരിഷ്കരണം ഒഴിവാക്കി 9,¤10 ക്ലാസിലേക്ക് പരിമിതപ്പെടുത്തി. വൈക്കം മുഹമ്മദ് ബഷീറിന്റെ ലേഖനം നിലനിര്‍ത്താനും സമ്പൂര്‍ണ പാഠപുസ്തക പരിഷ്കരണത്തിന് അടുത്തവര്‍ഷം തുടക്കമിടാനും ഇന്നലെ ചേര്‍ന്ന കരിക്കുലം സ്റ്റിയറിങ് കമ്മറ്റി തീരുമാനിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം. മീഡിയവണ്‍ എക്സ്ക്ലൂസീവ്.

1, 5, 9, 10 ക്ലാസുകളിലെ 67 പുസ്തകങ്ങളിലെ പാഠഭാഗങ്ങളില്‍ മാറ്റം വരുത്തണമെന്നായിരുന്ന കരിക്കുലം സബ്കമ്മറ്റിയില്‍ വെച്ച നിര്‍ദേശം. പത്താം ക്ലാസിലെ മലയാളത്തില്‍ വൈക്കം മുഹമ്മദ് ബഷീറിന്‍റെ പാഠം, കെ എം മാത്യുവിന്‍റെ ലേഖനം എന്നിവ ഒഴിവാക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളും വിവാദമായി. ഈ സാഹചര്യത്തിലാണ് കരിക്കുലം സ്റ്റിയറിങ് കമ്മറ്റി പരിഷ്കരണങ്ങളുടെ വ്യാപ്തി കുറക്കാന്‍ തീരുമാനിച്ചത്.

പത്താം ക്ലാസിലെ സാമൂഹിക ശാസ്ത്രത്തിൽ ചെന്പകരാമൻപിള്ള, വി.പി മേനോൻ, വിക്രംസാരാഭായ്, കുഞ്ഞാലിമരക്കാർ, ചേറ്റൂർ ശങ്കരൻനായർ എന്നിവരെ കുറിച്ചുള്ള പാഠഭാഗങ്ങൾ തിരുത്തലിലൂടെ ഇല്ലാതാകും. കുളച്ചൽ യുദ്ധം, കുണ്ടറ വിളംബരം, പടപ്പാട്ടുകൾ, ലാറ്റിനമേരിക്കൻ വിപ്ലവം എന്നിവയെക്കുറിച്ചുള്ള ലഘുകുറിപ്പുകളും അടുത്ത വർഷം ഇറങ്ങുന്ന പാഠപുസ്തകത്തിൽ ഉണ്ടാവില്ല. കേരളത്തിലെ ആദ്യചരിത്രഗ്രന്ഥം എന്നറിയപ്പെടുന്ന സൈനുദ്ധീൻ മഖ്തൂമിന്റെ തുഹ്ഫത്തുൽ മുജാഹിദീനെക്കുറിച്ചുള്ള കുറിപ്പ് വെട്ടിച്ചുരുക്കും. ഖാദി മുഹമ്മദ് രചിച്ച ഫത്ഹുൽ മുഈനെ കുറിച്ചുള്ള കുറിപ്പ് നീക്കും. ഒൻപത്, പത്ത് ക്ലാസുകളിലെ സാമൂഹ്യശാസ്ത്രത്തിൽ അധികവായനക്കായി ഉൾപ്പെടുത്തിയ ഭാഗങ്ങൾ ഒഴിവാക്കി പുസ്തകത്തിന്റെ വലിപ്പം കുറക്കും

ഒൻപതാം ക്ലാസിലെ മലയാളത്തിലെ ജോസഫ് മുണ്ടശേരിയുടെ സൗന്ദര്യം എന്ന ലേഖന ഭാഗം ഒഴിവാക്കി പകരം എം.പി പോളിന്റെ കലാസൗന്ദര്യം പ്രകൃതി സൗന്ദര്യം എന്ന ലേഖനം ഉൾപ്പെടുത്തും. ഹെർമൻ ഹെസ്സെയുടെ കടത്തുകാരൻ ഒഴിവാക്കി വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ നോവൽ ചേർക്കും. എം.എൻ വിജയെൻറ കവിതയും വൃത്താന്തവും എന്ന ലേഖനഭാഗം മാറ്റി അദ്ദേഹത്തിന്റെ തന്നെ ആർഭാടത്തിൽ നിന്ന് ലാളിത്യത്തിലേക്ക് എന്ന ലേഖന ഭാഗം ഉൾപ്പെടുത്തും.

ആത്മകഥാ ഭാഗത്തിൽ കെ.എം. മാത്യുവിന്റെ എട്ടാമത്തെ മോതിരത്തിലെ 'ജീവിതം ഒരു പ്രാർഥന' എന്ന ഭാഗം ഒഴിവാക്കാനുള്ള നിർദേശം എതിർപ്പുകളെ തുടർന്ന് ഉപേക്ഷിച്ചു. വൈക്കം മുഹമ്മദ് ബഷീർ ഗാന്ധിജിയെക്കുറിച്ച് എഴുതിയത് പാഠപുസ്തകത്തിൽ നിലനിർത്തും. ആശാമേനോന്റെ ഒറ്റക്ക് പൂത്തൊരു വാകമരം എന്ന യാത്രാവിവരണം ഒഴിവാക്കി സക്കറിയയുടെ 'ഒരു ആഫ്രിക്കൻ യാത്ര'യിലെ വെള്ളച്ചാട്ടത്തിന്റെറ ഇടിമുഴക്കം എന്ന ഭാഗം ഉൾപ്പെടുത്തും. സി.പി ശ്രീധരെൻറ നെഹ്റുവിനെ കുറിച്ച ലേഖനം ഒഴിവാക്കി പകരം നെഹ്റുവിന്റെ തന്നെ 'ഇന്ത്യയെ കണ്ടെത്തൽ' എന്ന കൃതിയിലെ ഭാഗം ഉൾപ്പെടുത്തും. പത്താം ക്ലാസിലെ മലയാളത്തിൽ കാളിദാസനെ കുറിച്ചുള്ള എൻ.വി കൃഷ്ണവാjavascript:void(0)ര്യരുടെ ലേഖനം ഒഴിവാക്കും. പകരം ശാകുന്തളത്തിൽ നിന്നുള്ള ഒരു ഭാഗം നൽകാനും കരിക്കുലം കമ്മിറ്റി തീരുമാനിച്ചു.

Related Tags :
Similar Posts