Kerala
വി.ഐ.പി വന്നാലോ ആള് മരിച്ചാലോ ആണ് റോഡുകൾ നന്നാക്കുന്നതെന്ന് ഹൈക്കോടതി മദ്യഷാപ്പുകള്‍ക്ക് മുന്നിലെ ക്യൂ അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി
Kerala

വി.ഐ.പി വന്നാലോ ആള് മരിച്ചാലോ ആണ് റോഡുകൾ നന്നാക്കുന്നതെന്ന് ഹൈക്കോടതി 

Web Desk
|
26 Oct 2018 10:39 AM GMT

പാലാരിവട്ടം കാക്കനാട് റോഡിൻറെ ശോചനീയാവസ്ഥ ചൂണ്ടികാണിച്ചു ജസ്റ്റിസുമാരായ സുരേന്ദ്ര മോഹൻ, ദേവൻ രാമചന്ദ്രൻ എന്നിവർ ഹൈക്കോടതിക്ക് നൽകിയ കത്താണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് ഹരജിയായി പരിഗണിച്ചത്.

സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ സർക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. സര്‍ക്കാര്‍ ഇങ്ങനെ അല്ല പ്രവർത്തിക്കേണ്ടത് എന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വിമര്‍ശിച്ചു. വി.ഐ.പി വന്നാലോ ആള് മരിച്ചാലോ മാത്രം ആണ് റോഡുകൾ നന്നാകുന്നതെന്നും കോടതി കുറ്റപ്പെടുത്തി.

പാലാരിവട്ടം കാക്കനാട് റോഡിൻറെ ശോചനീയാവസ്ഥ ചൂണ്ടികാണിച്ചു ജസ്റ്റിസുമാരായ സുരേന്ദ്ര മോഹൻ, ദേവൻ രാമചന്ദ്രൻ എന്നിവർ ഹൈക്കോടതിക്ക് നൽകിയ കത്താണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് ഹരജിയായി പരിഗണിച്ചത്. അടിസ്ഥാന സൗകര്യ വികസനം താൽക്കാലികമായി കണ്ടാൽ പോരെന്നായിരുന്നു ഹരജി പരിഗണിച്ച കോടതിയുടെ വിമര്‍ശനം. സംസ്ഥാന സർക്കാരിനു ഇങ്ങനെ മുമ്പോട്ട് പോകാൻ ആവില്ലെന്നും അന്യ സംസ്ഥാനങ്ങളിൽ വളരെ നല്ല റോഡുകൾ ആണല്ലോയെന്നും കോടതി ചോദിച്ചു.

റോഡുകൾ പേരിനു നന്നാക്കിയാൽ മാത്രം പോരാ അത് നില നിർത്താൻ ഉള്ള നടപടികൾ കൂടി സര്‍ക്കാര്‍ സ്വീകരിക്കണം. കേരളിത്തിന്‍റെ ഭൂപ്രകൃതിയും മോശം റോഡിനു കാരണമാണെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്ററ്റ് അറ്റോണി കോടതിയെ അറിയിച്ചു. നിർമാണ സാമഗ്രികളുടെ ലഭ്യത കുറവുണ്ടന്നും വലിയ വാഹനങ്ങൾ ആ വഴിക്കു പോകുന്നതും കുഴികൾ ഉണ്ടാകാൻ കാരണമാണെന്നുമായിരുന്നു സര്‍ക്കാര്‍ വിശദീകരണം. കൊച്ചി മെട്രോ പ്രദേശത്ത് കൂടി നിര്‍മിക്കുന്നതു കൊണ്ട് ദീർഘകാല അടിസ്ഥാനത്തിൽ റോഡ് പണി നടത്താൻ ആവില്ലെന്നും താൽക്കാലികമായാണ് പണി നടത്തുന്നതെന്നും സർക്കാർ അറിയിച്ചു.

എന്നാല്‍ അത് വരെ ജനങ്ങൾ ദുരിതം അനുഭവിക്കണമോയെന്ന് കോടതി ചോദിച്ചു. എന്ത് നടപടികൾ സ്വീകരിച്ചു എന്ന് ഒരാഴ്ചയ്ക്കകം അറിയിക്കണം. ആവശ്യമെങ്കിൽ കോൺട്രാക്ടറിനെ പ്രതി ആക്കാനും കോടതി നിർദ്ദേശം നല്‍കി.

Similar Posts