Kerala
ഉമ്മയെ കാണാന്‍ മഅ്ദനിക്ക് അനുമതി
Kerala

ഉമ്മയെ കാണാന്‍ മഅ്ദനിക്ക് അനുമതി

Web Desk
|
26 Oct 2018 10:33 AM GMT

ഉമ്മയുടെ രോഗം മൂര്‍ഛിക്കുകയും പക്ഷാഘാതത്തിലേക്കെത്തുകയും ചെയ്തതോടെയാണ് മഅ്ദനി നാട്ടിലേക്ക് വരാന്‍ കോടതിയുടെ അനുമതി തേടിയത്

അര്‍ബുദരോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഉമ്മയെ സന്ദര്‍ശിക്കാന്‍ അനുമതി തേടി പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ബംഗലൂരു സ്‌ഫോടനക്കേസ് വിചാരണകോടതിയില്‍ നൽകിയ ഹരജി അനുവദിച്ചു.

ഈ മാസം 28 മുതൽ നവംബർ 4 വരെയാണ് സന്ദർശനാനുമതി നല്‍കിയത്. കഴിഞ്ഞ കുറേക്കാലമായി അര്‍ബുദ രോഗബാധിതയായിരുന്ന മഅ്ദനിയുടെ മാതാവ് അസ്മാഅ് ബീവിക്ക് രോഗം മൂര്‍ച്ഛിക്കുകയും ശരീരത്തിന്‍റെ ഒരു ഭാഗം തളരുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് മഅ്ദനി സന്ദര്‍ശനാനുമതി തേടി ഹരജി നല്‍കിയത്. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ മഅ്ദനി കോടതി അനുമതിയോടെ ഉമ്മയെ സന്ദര്‍ശിച്ചിരുന്നു. രണ്ടാഴ്ച കേരളത്തിലെത്താനാണ് മഅ്ദനി അനുമതി തേടിയിരുന്നു.

Related Tags :
Similar Posts