Kerala
ശബരിമല സംഘര്‍ഷത്തില്‍ ജാമ്യത്തിന് കെട്ടിവെക്കേണ്ടത് 13 ലക്ഷം വരെ
Kerala

ശബരിമല സംഘര്‍ഷത്തില്‍ ജാമ്യത്തിന് കെട്ടിവെക്കേണ്ടത് 13 ലക്ഷം വരെ

Web Desk
|
26 Oct 2018 11:41 AM GMT

സുരക്ഷ പൊലീസിന്‍റെ ഉത്തരവാദിത്തമാണെന്നും​ ഡി.ജി.പി ലോക്​നാഥ്​ ബെഹ്റ പറഞ്ഞു. അക്രമസംഭവവുമായി ബന്ധപ്പെട്ട്​ 482 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്​. 

ശബരിമലയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട അറസ്റ്റ് രണ്ടായിരം കടന്നു. 482 കേസുകളിലായി ഇതുവരെ 2061 പേരെയാണ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയവരെ ജയിലടച്ചു. പൊലീസ് വാഹനങ്ങളും കെ..എസ്.ആര്‍.ടി.സി ബസുകളും മറ്റും തകര്‍ത്ത കേസില്‍ അറസ്റ്റിലായവര്‍ക്കു ജാമ്യം ലഭിക്കണമെങ്കില്‍ 10,000 രൂപ മുതല്‍ 13 ലക്ഷം രൂപ വരെ കെട്ടിവയ്ക്കണം. നിലക്കലില്‍ സന്നിധാനം സ്പെഷല്‍ ഓഫിസറായ എസ്പി അജിത്തിന്‍റെ വാഹനം കൊക്കയിലിട്ടവര്‍ക്കാണു 13 ലക്ഷം കെട്ടിവയ്ക്കേണ്ടത്. ആകെ 9 പ്രതികളാണ് ഈ കേസിലുള്ളത്.

ശബരിമല സംഘർഷങ്ങളിലെ പ്രതികളുടെ സംസ്ഥാന വ്യാപക അറസ്റ്റ് മൂന്നാം ദിനവും തുടരുകയാണ്. ഇന്നലെ ഒറ്റ രാത്രി കൊണ്ടു വിവിധ ജില്ലകളിലായി എഴുന്നൂറിലേറെപ്പേരെ അറസ്റ്റ് ചെയ്തു. ഇതോടെ 452 കേസുകളിലായി അറസ്റ്റിലായവരുടെയെണ്ണം 2061 ആയി. ഇനിയും ആയിരത്തിലേറെപ്പേരെ കണ്ടെത്താനായി ജില്ലാ തലത്തിൽ പ്രത്യേക സംഘം തിരച്ചിൽ തുടരുകയാണ്. അറസ്റ്റ് തുടരുമെന്നും യുവതീപ്രവേശം നടപ്പാക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങളുമായി മുന്നോട്ടു പോകുമെന്നും ഡിജിപി വ്യക്തമാക്കി.

ശബരിമലയിലെ അക്രമ സംഭവങ്ങളില്‍ ഇനിയും അറസ്റ്റുണ്ടാകും. സുരക്ഷ പൊലീസിന്റെ ഉത്തരവാദിത്തമാണെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. അക്രമസംഭവവുമായി ബന്ധപ്പെട്ട് 482 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിലായവരെ റിമാന്‍ഡ് ചെയ്തു. അറസ്റ്റിലായ 1500 ഓളം പേരെ ജാമ്യത്തില്‍ വിട്ടുവെന്നും പൊലീസ് അറിയിച്ചു. കോടതിവിധി നടപ്പിലാക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണെന്നും ബെഹ്‌റ പറഞ്ഞു.

Similar Posts