Kerala
പറഞ്ഞേക്ക്, ഇതിന്‍റെ ഉദ്ഘാടനം കഴിഞ്ഞു; കണ്ണൂരില്‍ പറന്നിറങ്ങിയ അമിത് ഷാ പറഞ്ഞത്...
Kerala

പറഞ്ഞേക്ക്, ഇതിന്‍റെ ഉദ്ഘാടനം കഴിഞ്ഞു; കണ്ണൂരില്‍ പറന്നിറങ്ങിയ അമിത് ഷാ പറഞ്ഞത്...

Web Desk
|
27 Oct 2018 2:52 PM GMT

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള അടക്കമുള്ളവര്‍ അമിത് ഷായെ സ്വീകരിക്കാന്‍ എത്തിയിരുന്നു. 

ഉദ്ഘാടനത്തിന് മുമ്പെ കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യ യാത്രക്കാരനായി എത്തിയ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ 'നൈസാ'യി ഇതിന്‍റെ ഉദ്ഘാടനം കഴിഞ്ഞുവെന്ന് ‘തമാശ‘പോലെ പ്രഖ്യാപിച്ചു.

കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് കിയാല്‍ അമിത് ഷാക്ക് യാത്രാനുമതി നല്‍കിയത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള അടക്കമുള്ളവര്‍ അമിത് ഷായെ സ്വീകരിക്കാന്‍ എത്തിയിരുന്നു. സ്വീകരണത്തിന് ശേഷം വിമാനത്താവളത്തിന് പുറത്തേക്ക് വരുമ്പോഴാണ് സമീപത്ത് കിയാല്‍ ജീവനക്കാര്‍ കൂടിനില്‍ക്കുന്നത് അമിത് ഷാ കണ്ടത്. ഇതോടെ അമിത് ഷാ ഒരു നിമിഷം നിന്നു. പിന്നെ അവരോടായി പറഞ്ഞു, 'പറഞ്ഞേക്ക്, ഇതിന്‍റെ ഉദ്ഘാടനം കഴിഞ്ഞുവെന്ന്'. കിയാല്‍ ജീവനക്കാര്‍ പകര്‍ത്തിയ വീഡിയോ സോഷ്യല്‍മീഡിയയില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. ഉദ്ഘാടനം കഴിയാത്ത കണ്ണൂര്‍ വിമാനത്താവളത്തില്‍ അമിത് ഷാ എത്തിയതുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ വാക്പോര് രൂക്ഷമാകുന്നതിനിടെയാണ് അമിത് ഷായുടെ വക ഈ ഡയലോഗ്.

Similar Posts