കോടതി മുന്നോട്ടുവെച്ച നിബന്ധനകളില്‍ ഇളവ് നല്‍കാതെ കേരളത്തിലേക്കില്ലെന്ന് മഅ്ദനി
|വ്യവസ്ഥകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ വീണ്ടും കോടതിയെ സമീപിക്കാനും മഅ്ദനി തീരുമാനിച്ചിട്ടുണ്ട്.
അസുഖം മൂര്‍ച്ഛിച്ച ഉമ്മയെ കാണാനായി കേരളത്തിലെത്താന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ചെങ്കിലും മഅ്ദനി കേരളത്തിലെത്തില്ല. ജാമ്യവ്യവസ്ഥകളില്‍ ഇളവ് നല്‍കിയെങ്കിലും കര്‍ശന നിബന്ധനകളാണ് കോടതി മുന്നോട്ട് വെച്ചിട്ടുള്ളത്. ഈ നിബന്ധനകളില്‍ ഇളവ് നല്‍കിയാലേ സന്ദര്‍ശനം നടക്കൂവെന്ന് മഅ്ദനി പറഞ്ഞു. വ്യവസ്ഥകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ വീണ്ടും കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കേരളം സന്ദർശിക്കുന്നത് വിചാരണക്കോടതി വെച്ച നിബന്ധനകളാണ് അബ്ദുനാസർ മഅ്ദനിയുടെ കേരളസന്ദർശനം അനിശ്ചിതത്വത്തിലാക്കിയത്. പാർട്ടി പ്രവർത്തകരോട് ഉൾപ്പെടെ ആരുമായും സംസാരിക്കാകാൻ പാടില്ലെന്നതാണ് ഒരു വ്യവസ്ഥ. അസംബന്ധ പൂർണ്ണമായ ഈ നിബന്ധന ഉണ്ടായിരിക്കെ ഉമ്മയെ സന്ദർശിക്കാൻ കഴിയുമോ എന്ന് ആശങ്ക മഅ്ദനി ഇന്നലെതന്നെ പങ്കുവച്ചിരുന്നു
രോഗം മൂർച്ഛിച്ച ഉമ്മയെ കാണാൻ കേരളം സന്ദർശിക്കുന്നതിനു രണ്ടാഴ്ചത്തെ അനുമതിയാണ് മഅ്ദനി തേടിയത്. ഹരജി പരിഗണിച്ച പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതി ഈ മാസം 28 മുതൽ നവംബർ നാലുവരെ മഅ്ദനിക്ക് കേരളത്തിൽ പോകാൻ അനുമതി നൽകി. എന്നാൽ കർശനമായ നിബന്ധനകളാണ് കോടതി ഇതിനായി വെച്ചത്. മാധ്യമങ്ങളുമായി സംസാരിക്കാൻ പാടില്ല കേസുമായി ബന്ധപ്പെട്ട് കക്ഷികളെ കാണാൻ പാടില്ല എന്നിവയ്ക്കൊപ്പം പി.ഡി.പി പ്രവർത്തകരുമായി മറ്റേതെങ്കിലും രാഷ്ട്രീയ പ്രവർത്തകരുമായി സംസാരിക്കാൻ പാടില്ല എന്ന കർശന നിബന്ധന കോടതി വച്ചു
തികച്ചും അപ്രായോഗികമായ ഈ നിബന്ധനയുടെ സാഹചര്യത്തിൽ കേരളത്തിൽ എത്താൻ കഴിയുന്ന കാര്യം അനിശ്ചിചിതത്വത്തിലാണെന്ന് മഅ്ദനി പറഞ്ഞു. അഭിഭാഷകരുമായി ചർച്ചചെയ്തശേഷം കേരളത്തിലെ വരുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ അറിയിച്ചു.