Kerala
അമിത് ഷായുടെ ‘ഭീഷണി’ക്ക് പിണറായി വിജയന്‍റെ മറുപടി
Kerala

അമിത് ഷായുടെ ‘ഭീഷണി’ക്ക് പിണറായി വിജയന്‍റെ മറുപടി

Web Desk
|
27 Oct 2018 11:08 AM GMT

നടപ്പാക്കാനാകുന്ന വിധി മാത്രം പറഞ്ഞാല്‍ മതി കോടതി എന്ന അമിത് ഷായുടെ പ്രസ്താവന, ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ നടപ്പാക്കാനുള്ളതല്ല എന്ന സന്ദേശമാണ് നല്‍കുന്നത്.

ശബരിമല വിഷയത്തില്‍ സുപ്രിംകോടതി വിധിയെയും സംസ്ഥാന സര്‍ക്കാരിനെയും വെല്ലുവിളിച്ച് ബി.ജെ.പി അധ്യക്ഷന്‍ നടത്തിയ പ്രസ്താവനക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി. അമിത് ഷായുടെ കണ്ണൂരിലെ പ്രസ്താവന സംസ്ഥാന സര്‍ക്കാരിനെതിരെ എന്നതിനേക്കാള്‍ സുപ്രിംകോടതിക്കും ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കും എതിരെയുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ये भी पà¥�ें- ‘കോടതികള്‍ നടപ്പാക്കാന്‍ കഴിയുന്ന വിധികള്‍ പുറപ്പെടുവിച്ചാല്‍ മതി’; സുപ്രീംകോടതി വിധിയെ വെല്ലുവിളിച്ച് അമിത് ഷാ

നടപ്പാക്കാനാകുന്ന വിധി മാത്രം പറഞ്ഞാല്‍ മതി കോടതി എന്ന അമിത് ഷായുടെ പ്രസ്താവന, ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ നടപ്പാക്കാനുള്ളതല്ല എന്ന സന്ദേശമാണ് നല്‍കുന്നത്. ആര്‍.എസ്.എസിന്‍റെയും സംഘപരിവാറിന്‍റെയും യഥാര്‍ത്ഥ ഉള്ളിലിരിപ്പു തന്നെയാണ് അമിത്ഷായുടെ പ്രസ്താവനയിലൂടെ പുറത്തുവന്നിട്ടുള്ളതെന്നും പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരിനെ വീഴ്ത്തുമെന്നു ഭീഷണിപ്പെടുത്തുന്ന അമിത് ഷാ ഈ സര്‍ക്കാര്‍ അധികാരത്തിലുള്ളത് ബി.ജെ.പിയുടെ ദയാദാക്ഷിണ്യങ്ങളിലൂടെയല്ല, മറിച്ച് സംസ്ഥാനത്തെ ജനങ്ങളുടെ വിധിതീര്‍പ്പിലൂടെയാണ് എന്നത് ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ ജനവിധിയെ അട്ടിമറിക്കുമെന്ന സന്ദേശമാണ് അമിത് ഷാ തന്‍റെ പ്രസ്താവനയിലൂടെ നല്‍കുന്നത്. ജനാധിപത്യ വിശ്വാസികളാകെ ഇതിനെതിരെ ശബ്ദമുയര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബിജെപി പ്രസിഡന്‍റ് അമിത്ഷായുടെ കണ്ണൂരിലെ പ്രസ്താവന സംസ്ഥാന ഗവണ്‍മെന്‍റിനെതിരെ എന്നതിനേക്കാള്‍ സുപ്രീംകോടതിക്കും...

Posted by Pinarayi Vijayan on Saturday, October 27, 2018
Similar Posts