Kerala
ബസ് സമരം പിന്‍വലിച്ചുബസ് സമരം പിന്‍വലിച്ചു
Kerala

ബസ് സമരം പിന്‍വലിച്ചു

Web Desk
|
27 Oct 2018 10:51 AM GMT

സ്വകാര്യ ബസുടമകള്‍ സമരത്തിന് ആധാരമായി പറഞ്ഞ കാര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനോട് ആവശ്യപ്പെടുമെന്ന് ഗതാഗത മന്ത്രി യോഗത്തെ അറിയിച്ചു.

സംസ്ഥാനത്ത് നവംബര്‍ ഒന്ന് മുതല്‍ പ്രഖ്യാപിച്ച സ്വകാര്യ ബസ് പണിമുടക്ക് മാറ്റി. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ബസുടമ പ്രതിനിധികളുമായി തൃശൂരില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം താല്‍ക്കാലികമായി മാറ്റിവെക്കാന്‍ ബസുടമകള്‍ തീരുമാനിച്ചത്.

സ്വകാര്യ ബസുടമകള്‍ സമരത്തിന് ആധാരമായി പറഞ്ഞ കാര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനോട് ആവശ്യപ്പെടുമെന്ന് ഗതാഗത മന്ത്രി യോഗത്തെ അറിയിച്ചു. ബസുകളുടെ കാലാവധി 15 വര്‍ഷത്തില്‍നിന്ന് ഇരുപതാക്കിയുള്ള ഉത്തരവില്‍ മന്ത്രി നേരത്തെ ഒപ്പ് വെച്ചിരുന്നു. തീരുമാനം ഉടന്‍ പ്രാബല്യത്തില്‍ വരുത്തണമെന്ന് ബസുടമകള്‍ ആവശ്യപ്പെട്ടു. വി‍ജ്ഞാപനം ഉടന്‍ പുറത്തിറക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി.

ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വരുന്നത് വരെ സമരമുള്‍പ്പെടെയുള്ള എല്ലാ പ്രതിഷേധ പരിപാടികളില്‍ നിന്നും മാറി നില്‍ക്കണമെന്ന് മന്ത്രി ബസുടമകളോട് ആവശ്യപ്പെട്ടു. ബസുടമകള്‍ ഇതംഗീകരിക്കുകയായിരുന്നു. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അനുകൂലമാകുമെന്ന പ്രതീക്ഷയാണുള്ളതെന്ന് ബസുടമ സംഘടന നേതാക്കള്‍ പറഞ്ഞു.

Related Tags :
Similar Posts