Kerala
ശബരിമല: എന്‍.എസ്.എസ് നിലപാട് തിരുത്തണമെന്ന് സി.പി.എം, തിരുത്തേണ്ടത് സര്‍ക്കാരെന്ന് എന്‍.എസ്.എസ് 
Kerala

ശബരിമല: എന്‍.എസ്.എസ് നിലപാട് തിരുത്തണമെന്ന് സി.പി.എം, തിരുത്തേണ്ടത് സര്‍ക്കാരെന്ന് എന്‍.എസ്.എസ് 

Web Desk
|
28 Oct 2018 10:55 AM GMT

ശബരിമല വിഷയത്തില്‍ സര്‍ക്കാറിനെയും സി.പി.എമ്മിനെയും രൂക്ഷമായി വിമര്‍ശിച്ചാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുടെ ആദ്യ പ്രതികരണം വന്നത്. സി.പി.എമ്മും മുഖ്യമന്ത്രിയും അതേ രീതിയില്‍ പ്രതികരിച്ചില്ല

ശബരിമല വിഷയത്തില്‍ എന്‍.എസ്.എസ് നിലപാട് തിരുത്തണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസുമായി എന്‍.എസ്.എസ് ബന്ധം സ്ഥാപിക്കുമെന്ന് കരുതുന്നില്ലെന്നും കോടിയേരി പറഞ്ഞു. എന്നാല്‍ തിരുത്തേണ്ടത് സര്‍ക്കാരാണെന്ന് എന്‍.എസ്.എസ് പ്രതികരിച്ചു.

ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനെയും സി.പി.എമ്മിനെയും രൂക്ഷമായി വിമര്‍ശിച്ചാണ് കഴിഞ്ഞ ദിവസം എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുടെ ആദ്യ പ്രതികരണം പുറത്തുവന്നത്. എന്നാല്‍ സി.പി.എം നേതൃത്വവും മുഖ്യമന്ത്രിയും ഇതിനോട് അതേ രീതിയില്‍ പ്രതികരിച്ചില്ല.

ശബരിമല സമരത്തിലുള്ള മറ്റ് സംഘടനകളെയും വ്യക്തികളെയും കടന്നാക്രമിച്ചപ്പോഴും എന്‍.എസ്.എസിനെകുറിച്ച് മുഖ്യമന്ത്രിയും മൗനംപാലിച്ചു. ആര്‍.എസ്.എസുമായി എന്‍.എസ്.എസ് ബന്ധം സ്ഥാപിക്കുമെന്ന് കരുതുന്നില്ലെന്ന് ഇന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന് ആവര്‍ത്തിച്ച് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വീണ്ടും രംഗത്തെത്തിയത്. കോടിയേരി ബാലകൃഷ്ണന്റെ നിര്‍ദേശം അപ്രസക്തമാണെന്ന് എന്‍.എസ്.എസ് പ്രതികരിച്ചു. സര്‍ക്കാര്‍ നയമാണ് തിരുത്തേണ്ടത്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നീക്കം അംഗീകരിക്കില്ലെന്നും വ്യക്തമാക്കി. ഇക്കാര്യം കോടിയേരിയെ അറിയിച്ചിരുന്നുവന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ അറിയിച്ചു.

Similar Posts