Kerala
പി.കെ ശശി വിഷയം ഡി.വൈ.എഫ്.ഐ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യേണ്ടെന്ന് എം സ്വരാജ്
Kerala

പി.കെ ശശി വിഷയം ഡി.വൈ.എഫ്.ഐ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യേണ്ടെന്ന് എം സ്വരാജ്

Web Desk
|
28 Oct 2018 1:06 PM GMT

ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പി.കെ ശശി വിവാദവും ഇക്കാര്യത്തില്‍ നടപടിയില്ലാത്തതും വലിയ ചര്‍ച്ചയാവുമെന്ന് സൂചനയുണ്ടായിരുന്നു

പി.കെ ശശി വിഷയം ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് എം സ്വരാജ്. കൂറ്റനാട് വെച്ച് നടക്കുന്ന ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് സ്വരാജ് ഈ നിര്‍ദ്ദേശം നല്‍കിയത്. സംഘടനാ റിപ്പോര്‍ട്ട് അവതരണം അവസാനിപ്പിക്കുമ്പോഴായിരുന്നു സ്വരാജിന്റെ പരാമര്‍ശം.

ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പി.കെ ശശി വിവാദവും ഇക്കാര്യത്തില്‍ നടപടിയില്ലാത്തതും വലിയ ചര്‍ച്ചയാവുമെന്ന് സൂചനയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഈ വിഷയത്തില്‍ ചര്‍ച്ച വേണ്ടെന്ന് സംസ്ഥാന നേതൃത്വം നേരിട്ട് പ്രതിനിധികള്‍ക്ക് നിര്‍ദേശം നല്‍കിയത്. സമ്മേളനത്തില്‍

സംഘടനാ റിപ്പോര്‍ട് അവതരണത്തിന് ശേഷം സംസ്ഥാന സെക്രട്ടറി എം സ്വരാജ് തന്നെയാണ് ഇക്കാര്യം പറഞ്ഞത്. സി.പി.എം സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ നടപടിയുമായി മുന്നോട്ട് പോകുന്നുണ്ടെന്നും സ്വരാജ് പറഞ്ഞു. ഈ സാഹചര്യത്തില്‍ ഡി.വൈ.എഫ്.ഐ ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ടെന്നും സംഘടനയെ ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകളാണ് ഉണ്ടാവേണ്ടതെന്നും സ്വരാജ് പറഞ്ഞു.

Related Tags :
Similar Posts