പി.കെ ശശി വിഷയം ഡി.വൈ.എഫ്.ഐ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യേണ്ടെന്ന് എം സ്വരാജ്
|ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പി.കെ ശശി വിവാദവും ഇക്കാര്യത്തില്‍ നടപടിയില്ലാത്തതും വലിയ ചര്‍ച്ചയാവുമെന്ന് സൂചനയുണ്ടായിരുന്നു
പി.കെ ശശി വിഷയം ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് എം സ്വരാജ്. കൂറ്റനാട് വെച്ച് നടക്കുന്ന ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് സ്വരാജ് ഈ നിര്‍ദ്ദേശം നല്‍കിയത്. സംഘടനാ റിപ്പോര്‍ട്ട് അവതരണം അവസാനിപ്പിക്കുമ്പോഴായിരുന്നു സ്വരാജിന്റെ പരാമര്‍ശം.
ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പി.കെ ശശി വിവാദവും ഇക്കാര്യത്തില്‍ നടപടിയില്ലാത്തതും വലിയ ചര്‍ച്ചയാവുമെന്ന് സൂചനയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഈ വിഷയത്തില്‍ ചര്‍ച്ച വേണ്ടെന്ന് സംസ്ഥാന നേതൃത്വം നേരിട്ട് പ്രതിനിധികള്‍ക്ക് നിര്‍ദേശം നല്‍കിയത്. സമ്മേളനത്തില്‍
സംഘടനാ റിപ്പോര്‍ട് അവതരണത്തിന് ശേഷം സംസ്ഥാന സെക്രട്ടറി എം സ്വരാജ് തന്നെയാണ് ഇക്കാര്യം പറഞ്ഞത്. സി.പി.എം സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ നടപടിയുമായി മുന്നോട്ട് പോകുന്നുണ്ടെന്നും സ്വരാജ് പറഞ്ഞു. ഈ സാഹചര്യത്തില്‍ ഡി.വൈ.എഫ്.ഐ ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ടെന്നും സംഘടനയെ ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകളാണ് ഉണ്ടാവേണ്ടതെന്നും സ്വരാജ് പറഞ്ഞു.