Kerala
അമിത് ഷായുടെ കണ്ണൂരിലെ വിവാദ പ്രസംഗത്തില്‍ പ്രതിഷേധം ശക്തം
Kerala

അമിത് ഷായുടെ കണ്ണൂരിലെ വിവാദ പ്രസംഗത്തില്‍ പ്രതിഷേധം ശക്തം

Web Desk
|
28 Oct 2018 12:42 PM GMT

നടപ്പാക്കാവുന്ന വിധി മാത്രമേ സുപ്രീം കോടതി പുറപ്പെടുവിക്കാവൂ എന്ന അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം ശക്തമാക്കിയിരിക്കുകയാണ് സി.പി.എമ്മും കോണ്‍ഗ്രസും.

കണ്ണൂരില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ വിവാദ പ്രസംഗത്തില്‍ പ്രതിഷേധം ശക്തം. അമിത് ഷാ സുപ്രീം കോടതിയെ ഭീഷണിപ്പെടുത്തുകയാണെന്ന് സി.പി.എം പി.ബി കുറ്റപ്പെടുത്തി. കലാപത്തിന് ആഹ്വാനം ചെയ്യാനാണ് അമിത് ഷാ കേരളത്തിലെത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിമര്‍ശിച്ചു.

നടപ്പാക്കാവുന്ന വിധി മാത്രമേ സുപ്രീം കോടതി പുറപ്പെടുവിക്കാവൂ എന്ന അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം ശക്തമാക്കിയിരിക്കുകയാണ് സി.പി.എമ്മും കോണ്‍ഗ്രസും. കോടതിയെ സമ്മര്‍ദ്ദത്തിലാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് സി.പി.എം പി.ബി കുറ്റപ്പെടുത്തി. ശബരിമലയില്‍ കലാപമുണ്ടാക്കിയത് ആരാണെന്ന് തെളിയിക്കുന്നതാണ് അമിത് ഷായുടെ വെല്ലുവിളി. ബി.ജെ.പിയുടെ സ്ത്രീ വിരുദ്ധ നിലപാട് തുറന്ന് കാണിക്കുമെന്നും സി.പി.എം പി.ബി അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

വര്‍ഗീയ വാചകക്കസര്‍ത്ത് നടത്തി കയ്യടി നേടാനാണ് ബി.ജെ.പി അധ്യക്ഷന്‍ ശ്രമിക്കുന്നതെന്ന് വി.എസ് അച്യുതാനന്ദനും കുറ്റപ്പെടുത്തി. അമിത് ഷായെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. കോടതിക്കെതിരായ പരാമര്‍ശത്തെ ബി.എസ്.പി നേതാവ് മായാവതിയും വിമര്‍ശിച്ചു.

Related Tags :
Similar Posts