Kerala
Kerala
രാമന്‍ നായരും ജി. മാധവന്‍ നായരുമടക്കം അഞ്ച് പേര്‍ ബി.ജെ.പിയില്‍
|28 Oct 2018 4:58 AM GMT
ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ ഇവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
മുൻ ദേവസ്വം ബോർഡ് പ്രസിഡൻറും കോൺഗ്രസ് നേതാവുമായിരുന്ന രാമൻ നായർ ഉൾപ്പെടെ അഞ്ച് പേർ ബി.ജെ.പിയിൽ ചേർന്നു. ഐ.എസ്.ആര്‍.ഒ മുൻ ചെയർമാൻ ജി മാധവൻ നായർ, വനിതാ കമ്മീഷൻ മുൻ അംഗം ഡോ. പ്രമീള ദേവി, മലങ്കര സഭാംഗം സി. തോമസ് ജോൺ, ജെ.ഡി.എസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് കരകുളം ദിവാകരൻ എന്നിവരാണ് ബി.ജെ.പിയില്‍ അംഗത്വമെടുത്തത്. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ ഇവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് രാമൻ നായരും മുൻ ISRO ചെയർമാൻ ജി മാധവൻ നായർ ഉൾപ്പെടെയുള്ളവരെ ശ്രീ അമിത്ഷാ ജി ഷാൾ അണിയിച്ചു ദേശീയതയിലേക്കു സ്വീകരിക്കുന്നു
Posted by Advocate S. Suresh on Saturday, October 27, 2018