സമ്പൂര്‍ണേഷ് ബാബുവിനെ ചെങ്ങളം ബാബുവാക്കി സംഘികള്‍; കള്ളം പൊളിച്ച് പൊലീസിന്റെ ട്രോള്‍
|ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് പൊലീസിനെതിരായ സംഘപരിവാരത്തിന്റെ വ്യാജ പ്രചാരണങ്ങള്‍ തുറന്നുകാണിക്കുകയാണ് കേരള പൊലീസ്
കേരള പൊലീസിലെ ട്രോളന്മാര് കിടുവാണെന്ന് നേരത്തെ തന്നെ തെളിയിച്ചതാണ്. ഏറ്റവും ഒടുവിലായി ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് പൊലീസിനെതിരായ സംഘപരിവാരത്തിന്റെ വ്യാജ പ്രചാരണങ്ങള്‍ തുറന്നുകാണിക്കുകയാണ് കേരള പൊലീസ്. ഒരു ട്രോള്‍ വീഡിയോയിലൂടെയാണ് വ്യാജപ്രചാരണങ്ങള്‍ക്ക് പൊലീസ് ഫേസ് ബുക്കില്‍ മറുപടി നല്‍കിയത്.
പൊലീസ് വേഷത്തില്‍ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ശബരിമലയിലെത്തി എന്നായിരുന്നു സംഘപരിവാറിന്റെ വ്യാജപ്രചാരണം. പെന്മസാല എന്ന സിനിമയില്‍ പൊലീസ് വേഷത്തില്‍ അഭിനയിച്ചവരുടെ ഫോട്ടോ ഉപയോഗിച്ചാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കള്ളം പ്രചരിപ്പിച്ചതെന്ന് തെളിവ് സഹിതം പൊലീസ് ഈ ട്രോള്‍ വീഡിയോയില്‍ ചൂണ്ടിക്കാട്ടുന്നു.
തെലുങ്ക് നടന് സമ്പൂര്‍ണേഷ് ബാബുവിനെ പൊലീസ് വേഷത്തിലെത്തിയ ഡി.വൈ.എഫ്.ഐ നേതാവ് ചെങ്ങളം ബാബുവെന്ന രീതിയില്‍ അവതരിപ്പിച്ച സംഘികളുടെ നുണപ്രചാരണത്തെയും പൊലീസ് ഈ വീഡിയോയില്‍ പൊളിച്ചടുക്കി. ‘പൊലീസിനെതിരെ വ്യാജപോസ്റ്റുകള്‍.. യഥാര്‍ഥ്യം തിരിച്ചറിയുക’ എന്ന അടിക്കുറിപ്പോടെയാണ് ട്രോള്‍ വീഡിയോ കേരള പൊലീസ് എന്ന ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്.
Posted by Kerala Police on Monday, October 29, 2018