മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് വൈകിപ്പിക്കാന്‍ ബി.ജെ.പിയുടെ നീക്കം
|പി.ബി അബ്ദുള്‍ റസാഖിന്റെ മരണത്തിലുള്ള സഹതാപ വോട്ടുകള്‍ ലീഗിനനുകൂലമാവുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വൈകിപ്പിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നത്.
തെരഞ്ഞെടുപ്പ് കേസ് നീട്ടികൊണ്ട് പോയി മഞ്ചേശ്വരം നിയമസഭ ഉപതെരഞ്ഞെടുപ്പ് വൈകിപ്പിക്കാന്‍ ബി.ജെ.പിയുടെ നീക്കം. പി.ബി അബ്ദുള്‍ റസാഖിന്റെ മരണത്തിലുള്ള സഹതാപ വോട്ടുകള്‍ ലീഗിനനുകൂലമാവുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വൈകിപ്പിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നത്.
സംഘ്പരിവാര്‍ സംഘടനകള്‍ക്ക് സംസ്ഥാനത്ത് തന്നെ ഏറെ സ്വാധീനമുള്ള മണ്ഡലമാണ് മഞ്ചേശ്വരം. ബി.ജെ.പി രൂപം കൊണ്ട 1980ന് ശേഷം നടന്ന എട്ടുതെരഞ്ഞെടുപ്പുകളില്‍ ഏഴിലും രണ്ടാം സ്ഥാനത്ത് ബി.ജെ.പിയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി.ബി അബ്ദുറസാഖിനോട് 89 വോട്ടിനാണ് ബി.ജെ.പിയിലെ കെ.സുരേന്ദ്രന്‍ പരാജയപ്പെട്ടത്. ഇതോടെ കള്ളവോട്ട് നടന്നെന്ന് ആരോപിച്ച് സുരേന്ദ്രന്‍ കോടതിയെ സമീപിച്ചു. ഈ കേസില്‍ ഇനിയും 67 സാക്ഷികളെ വിസ്തരിക്കാനുണ്ട്. കോടതി നടപടികളുമായി മുന്നോട്ട് പോയി തെരഞ്ഞെടുപ്പ് വൈകിപ്പിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ഉടന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഇടത് വോട്ടുകള്‍ ഉള്‍പ്പടെ യു.ഡി.എഫിന് അനുകൂലമാവുമെന്ന വിലയിരുത്തലാണ് ഇതിന് കാരണം.
മഞ്ചേശ്വരത്ത് ലീഗിന് രക്ഷാ കവചം ഒരുക്കുന്നത് സി.പി.എമ്മാണെന്നാണ് സുരേന്ദ്രന്റെ ആരോപണം. എന്നാല്‍ സാക്ഷികളെ കോടതിയില്‍ ഹാജരാക്കേണ്ട ഉത്തരവാദിത്തം തങ്ങള്‍ക്കില്ലെന്ന് സി.പി.എം വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 89 വോട്ടിന് ജയിച്ച യു.ഡി.എഫ് ഇത്തവണ മികച്ച ഭൂരപക്ഷത്തിന് വിജയിക്കുന്നത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയാവും. ഇത് മുന്നില്‍ കണ്ടാണ് തെരഞ്ഞെടുപ്പ് പരമാവധി വൈകിപ്പിക്കുന്നതിന് കേസുമായി മുന്നോട്ട് പോവാന്‍ ബി.ജെ.പി തീരുമാനിച്ചത്.