Kerala
തീരക്കടൽ കപ്പൽപാത നോട്ടിഫിക്കേഷൻ: സമരവുമായി മത്സ്യത്തൊഴിലാളികൾ
Kerala

തീരക്കടൽ കപ്പൽപാത നോട്ടിഫിക്കേഷൻ: സമരവുമായി മത്സ്യത്തൊഴിലാളികൾ

Web Desk
|
30 Oct 2018 1:37 PM GMT

കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം പുറത്തിറക്കിയ തീരക്കടൽ കപ്പൽപാത നോട്ടിഫിക്കേഷനെതിരെ മത്സ്യ തൊഴിലാളികളുടെ രാജ്യവ്യാപക പ്രതിഷേധം. നോട്ടിഫിക്കേൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നാഷണൽ ഫിഷർമാൻ വർക്കേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. വിവിധ ഹാർബറുകളിൽ നിന്നും പുറപ്പെട്ട ബോട്ടുകളും വള്ളങ്ങളും കടലിൽ നിർത്തിയിട്ടാണ് തൊഴിലാളികൾ പ്രതിഷേധിച്ചത്.

സമുദ്ര തീരത്ത് നിന്നും 20 നോട്ടിക്കൽ മൈൽ അകലെയായി ഗുജറാത്തിലെ കച്ച് മുതൽ കന്യാകുമാരി വരെയാണ് നിർദ്ദിഷ്ട കപ്പൽ തീരപാത നിർമിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. മത്സ്യ സമ്പത്തിന്റെ പ്രധാന മേഖലയിൽ കോറിഡോർ വരുന്നത് തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കുമെന്നാണ്‌ ഫിഷർമാൻ വർക്കേഴ്സ് ഫോറം ആരോപിക്കുന്നത്. തോപ്പുംപടി ഹാർബറിൽ നടന്ന പ്രതിഷേധ സമരം കെ.വി തോമസ് എം.പി ഉദ്ഘടനം ചെയ്തു.

പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനമെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഫിഷർമാൻ വർക്കേഴ്സ് ഫോറം ഭാരവാഹികൾ പറഞ്ഞു. രാജ്യത്തെ മൽസ്യബന്ധന മേഖലയെ തകർക്കുന്ന നീക്കത്തിനെതിരെ വിവിധ സംസ്ഥാനങ്ങളിലായി നടന്ന സമരത്തിൽ ആയിരക്കണക്കിന് തൊഴിലാളികളാണ് പങ്കെടുത്തത്.

Related Tags :
Similar Posts